ഗോളുകളടിച്ച് പടയോട്ടം തുടർന്ന് ക്രിസ്റ്റ്യാനോ,ഏഴ് ഗോളുകൾക്കൊടുവിൽ അഹ്ലിയെ തോൽപ്പിച്ച് നസ്ർ.
38 കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ സീസണിലും നമ്മെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ്.തകർപ്പൻ ഫോമിലായിരുന്നു ഇതുവരെ അദ്ദേഹം കളിച്ചിരുന്നത്.ആ ഫോം റൊണാൾഡോ തുടർന്നിട്ടുണ്ട്.ഒരിക്കൽ കൂടി ഇരട്ട ഗോൾ നേട്ടം റൊണാൾഡോ കരസ്ഥമാക്കി.
ഇന്നലെ സൗദി പ്രൊഫഷണൽ ലീഗിലെ മത്സരത്തിൽ അൽ നസ്റിന്റെ എതിരാളികളായി എത്തിയത് കരുത്തരായ അൽ നസ്റാ യിരുന്നു. രണ്ടുഭാഗത്തും ഒരുപാട് സൂപ്പർതാരങ്ങൾ അണിനിരന്നിരുന്നു. അതുകൊണ്ടുതന്നെ മത്സരം ഏറെ ആവേശഭരിതമായിരുന്നു. ആകെ ഏഴു ഗോളുകളാണ് മത്സരത്തിൽ പിറന്നത്.
മൂന്നിനെതിരെ നാലു ഗോളുകൾക്ക് ഈ മത്സരത്തിൽ അൽ അഹ്ലിയെ അൽ നസ്ർ പരാജയപ്പെടുത്തി. റൊണാൾഡോ ഇരട്ട ഗോളുകളാണ് നേടിയത്.കൂടാതെ ടാലിസ്ക്കയും ഇരട്ട ഗോളുകൾ നേടി.കെസ്സി,മഹ്റസ്,അൽ ബുറൈകൻ എന്നിവരായിരുന്നു അൽ അഹ്ലിക്ക് വേണ്ടി ഗോളുകൾ നേടിയത്.
Cristiano Ronaldo’s 2 weak foot goals today 🔥
— CristianoXtra (@CristianoXtra_) September 22, 2023
pic.twitter.com/IgU4oVN2jn
മത്സരത്തിന്റെ നാലാം മിനുട്ടിൽ തന്നെ റൊണാൾഡോ ഗോൾ നേടിയിരുന്നു.മാനെയുടെ പാസ് സ്വീകരിച്ച റൊണാൾഡോയുടെ വീക്ക് ഫൂട്ട് ഷോട്ട് ഗോളായി മാറുകയായിരുന്നു. പിന്നീട് 17,45 മിനുട്ടുകളിൽ ടാലിസ്ക്ക ഗോൾ നേടി. റൊണാൾഡോയുടെ രണ്ടാം ഗോൾ 52ആം മിനുട്ടിലാണ് വരുന്നത്. അതിന് അസിസ്റ്റ് നൽകിയതും ടാലിസ്ക്കയായിരുന്നു.
THE GREATEST WEAK FOOT OF ALL TIME.pic.twitter.com/8RzPeOLpMT
— CristianoXtra (@CristianoXtra_) September 22, 2023
7 മത്സരങ്ങളിൽ നിന്ന് 5 മത്സരം അൽ നസ്റിന് 15 പോയിന്റ് ആണുള്ളത്.അഞ്ചാം സ്ഥാനത്താണ് ഇപ്പോൾ അവർ ഉള്ളത്. ഈ ലീഗിൽ ആറു മത്സരങ്ങൾ കളിച്ച റൊണാൾഡോ ഇപ്പോൾ തന്നെ 9 ഗോളുകളും നാല് അസിസ്റ്റുകളും നേടി കഴിഞ്ഞിട്ടുണ്ട്.