Boom Boom..! ഇത് വല്ലാത്തൊരു മനുഷ്യൻ തന്നെ,ക്രിസ്റ്റ്യാനോയുടെ വീക്ക് ഫൂട്ട് ഗോളുകൾ കണ്ട് അന്തംവിട്ട് ഫുട്ബോൾ ലോകം.
ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ സീസണിലെ തന്റെ മാസ്മരിക പ്രകടനം തുടർന്നുകൊണ്ടേയിരിക്കുകയാണ്. ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിലും റൊണാൾഡോ തന്നെയാണ് ക്ലബ്ബായ അൽ നസ്റിനെ തോളിലേറ്റിയിരിക്കുന്നത്. രണ്ട് കിടിലൻ ഗോളുകളാണ് റൊണാൾഡോ നേടിയിട്ടുള്ളത്. ഫലമായി ഖത്തരി ക്ലബ്ബായ അൽ ദുഹൈലിനെ അൽ നസ്ർ പരാജയപ്പെടുത്തുകയും ചെയ്തു.
വളരെയധികം ആവേശകരമായ മത്സരമായിരുന്നു നടന്നിരുന്നത്. മൂന്നിനെതിരെ നാലു ഗോളുകൾക്കാണ് മത്സരത്തിൽ അൽ നസ്ർ വിജയിച്ചിട്ടുള്ളത്. ഒരു ഗോളും രണ്ട് അസിസ്റ്റുകളുമാണ് ആകെ റൊണാൾഡോ നേടിയിട്ടുള്ളത്. മത്സരത്തിന്റെ 25ആം മിനിറ്റിൽ റൊണാൾഡോയുടെ അസിസ്റ്റിലൂടെ ടാലിസ്ക്ക ഗോൾ നേടുകയായിരുന്നു.ആദ്യപകുതിയിൽ പിന്നീട് ഗോളുകൾ ഒന്നും പിറന്നിരുന്നില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ കൂടുതൽ ഗോളുകൾ അൽ നസ്ർ നേടുകയായിരുന്നു.
56ആം മിനുട്ടിൽ സാഡിയോ മാനെ ഗോൾ നേടി. പിന്നീടാണ് റൊണാൾഡോയുടെ 2 ഗോളുകൾ വന്നത്. രണ്ട് ഗോളുകളുടെയും അസിസ്റ്റുകൾ സുൽത്താന്റെ പേരിലാണ്.61,81 മിനിട്ടുകളിലാണ് റൊണാൾഡോയുടെ ഗോളുകൾ പറഞ്ഞത്.വീക്ക് ഫൂട്ട് ഗോളുകളാണ് റൊണാൾഡോ നേടിയത്. കിടിലൻ ഷോട്ടുകളിൽ നിന്നായിരുന്നു റൊണാൾഡോയുടെ ഗോളുകൾ പറഞ്ഞത്. ഈ പ്രായത്തിലും താരം നേടുന്ന ഗോളുകൾ കണ്ട് പലരും അന്തം വിട്ടുനിൽക്കുകയാണ്.
Cristiano Ronaldo vs Al Duhail | Highlights.
— CristianoXtra (@CristianoXtra_) October 24, 2023
GOAT SHOW 🔥🐐pic.twitter.com/HuNqrRKX4d
ഏതായാലും മത്സരം അവസാനിച്ചപ്പോൾ മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് അൽ നസ്ർ വിജയിച്ചിട്ടുള്ളത്.അൽ ദുഹൈലിന് വേണ്ടി ബ്രസീലിയൻ സൂപ്പർതാരമായ ഫിലിപ്പെ കൂട്ടിഞ്ഞോ ഒരു അസിസ്റ്റ് സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിൽ ഒരു ഫ്രീകിക്ക് ഗോൾ നേടിയതിന്റെ തുടർച്ച എന്നോണമാണ് ഈ മത്സരത്തിൽ കിടിലൻ ഗോളുകൾ റൊണാൾഡോ നേടിയിട്ടുള്ളത്.സീസണിലെ മികവ് അദ്ദേഹം ഓരോ മത്സരത്തിലും തുടരുകയാണ്.
FIFA President reaction when Ronaldo scored the goal 😤
— CristianoXtra (@CristianoXtra_) October 24, 2023
pic.twitter.com/NhsyFHsKIn
ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ ആകെ മൂന്ന് മത്സരങ്ങൾ കളിച്ച റൊണാൾഡോ മൂന്ന് ഗോളുകൾ പൂർത്തിയാക്കി കഴിഞ്ഞു.അതിനുപുറമേ 2 അസിസ്റ്റുകളും ഉണ്ട്.ഈ വർഷം ആകെ 41 ഗോളുകളും റൊണാൾഡോ പൂർത്തിയാക്കിയിട്ടുണ്ട്. ഏതായാലും താരത്തിന്റെ ഈ മികവ് ആരാധകർക്ക് വളരെയധികം സന്തോഷം നൽകുന്ന ഒന്നാണ്.