ഗോളുകളും അസിസ്റ്റുമായി വീണ്ടും നിറഞ്ഞാടി ക്രിസ്റ്റ്യാനോ, മറ്റൊരു കിടിലൻ വിജയവുമായി അൽ നസ്ർ.
അൽ നസ്റിന്റെ കഴിഞ്ഞ മത്സരത്തിൽ ഹാട്രിക്കായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയിരുന്നത്.മാത്രമല്ല ആ മത്സരത്തിൽ ഒരു അസിസ്റ്റും ഉണ്ടായിരുന്നു. ഇന്നലെ നടന്ന മത്സരത്തിലും വലിയ വ്യത്യാസമൊന്നുമില്ല.രണ്ട് ഗോളുകളാണ് റൊണാൾഡോ നേടിയത്.ഒരു അസിസ്റ്റും താരത്തിന്റെ വകയുണ്ടായിരുന്നു.പുറമേ മികച്ച പ്രകടനവും നടത്തി.
അൽ ശബാബിനെതിരെ മറുപടിയില്ലാത്ത നാല് ഗോളുകൾക്കാണ് അൽ നസ്ർ വിജയിച്ചത്.ക്രിസ്റ്റ്യാനോ റൊണാൾഡോ രണ്ട് പെനാൽറ്റി ഗോളുകൾ നേടുകയായിരുന്നു. പതിമൂന്നാം മിനിറ്റിലും 38ആം മിനിട്ടിലും ലഭിച്ച പെനാൽറ്റികൾ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു പിഴവും കൂടാതെ ഗോളാക്കി മാറ്റി. പിന്നീടും റൊണാൾഡോ ഗോളുകൾ നേടിയിരുന്നുവെങ്കിലും അത് ഓഫ് സൈഡ് വിധിക്കുകയും വിധിക്കുകയുമായിരുന്നു.
Cristiano Ronaldo vs Al Shabab | Highlights.
— CristianoXtra (@CristianoXtra_) August 29, 2023
Goal, assist, playmaking. What a complete performance.
pic.twitter.com/2UXQORHXcw
നാല്പതാം മിനിറ്റിൽ സൂപ്പർ താരം സാഡിയൊ മാനെ അൽ നസ്റിന് വേണ്ടി ഒരു ഗോൾ നേടി. ഇതിന് അസിസ്റ്റ് നൽകിയത് ക്രിസ്റ്റ്യാനോ റൊണാൾഡോ ആയിരുന്നു. പിന്നീട് 63ആം മിനിറ്റിൽ അൽ നസ്റിന് വീണ്ടും ഒരു പെനാൽറ്റി ലഭിച്ചു.ഹാട്രിക്ക് നേടാൻ അവസരം ഉണ്ടായിട്ടും റൊണാൾഡോ പെനാൽറ്റി ഗരീബിന് നൽകുകയായിരുന്നു.എന്നാൽ അദ്ദേഹം അത് നഷ്ടപ്പെടുത്തി കളഞ്ഞു. പിന്നീട് 80ആം മിനിറ്റിൽ സുൽത്താനാണ് അൽ നസ്റിന്റെ നാലാം ഗോൾ നേടിയത്.
ഈ ഗോളിലും റൊണാൾഡോയുടെ സാന്നിധ്യം ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഹെഡർ ബാറിലിടിച്ച് മടങ്ങി വരികയായിരുന്നു.ഇതാണ് സുൽത്താൻ ഗോളാക്കി മാറ്റിയത്. ചുരുക്കത്തിൽ 4 ഗോളിലും റൊണാൾഡോയുടെ സാന്നിധ്യമുണ്ട്. ഇപ്പോൾ ആറ് പോയിന്റ് ഉള്ള അൽ നസ്ർ ആറാം സ്ഥാനത്താണ്.