കിടിലൻ അക്രോബാറ്റിക്ക് ഗോൾ ശ്രമവുമായി ക്രിസ്റ്റ്യാനോ,നിഷേധിച്ച് റഫറി, വിവാദം ഉയരുന്നു.

ശബാബ് അൽ അഹലി ദുബായ് എഫ്സിയെ തോൽപ്പിച്ചുകൊണ്ട് ഏഷ്യൻ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബായ അൽ നസ്റിന് സാധിച്ചിരുന്നു.4-2 എന്ന സ്കോറിനായിരുന്നു സൗദി അറേബ്യൻ ക്ലബ്ബ് വിജയിച്ചത്. മത്സരത്തിന്റെ അവസാനത്തിൽ ബ്രോസോവിച്ച് നേടിയ ഗോളിന് അസിസ്റ്റ് നൽകിയത് ക്രിസ്റ്റ്യാനോ റൊണാൾഡോയായിരുന്നു.

മത്സരത്തിന്റെ ഫസ്റ്റ് ഹാഫിൽ ചുരുങ്ങിയത് 3 പെനാൽറ്റിയെങ്കിലും അൽ നസ്റിന് ലഭിക്കേണ്ടതായിരുന്നു. അതിലൊന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ശ്രമമായിരുന്നു. തന്നിലേക്ക് വന്ന ക്രോസ് ഒരു കിടിലൻ അക്രോബാറ്റിക്ക് ശ്രമത്തിലൂടെ റൊണാൾഡോ ഷോട്ട് ഉതിർക്കുകയായിരുന്നു. 38 കാരനായ ഒരു താരമാണ് ഈ പ്രായത്തിലും ഇത്തരത്തിലുള്ള ഒരു ശ്രമം നടത്തുന്നതെന്ന് എടുത്തുപറയണം.

ഗോൾപോസ്റ്റിലെക്ക് പോകേണ്ട ഒരു ഷോട്ട് തന്നെയായിരുന്നു അത്. പക്ഷേ ആ ഷോട്ട് എതിർ ഡിഫൻഡറുടെ കൈകളിൽ തട്ടി ദിശ മാറുകയായിരുന്നു. ബോക്സിനകത്ത് വെച്ചുകൊണ്ട് ഹാൻഡ് ബോൾ വഴങ്ങിയതിനാൽ അൽ നസ്റിന് പെനാൽറ്റി ലഭിക്കേണ്ടതായിരുന്നു.പക്ഷേ അത് റഫറി പെനാൽറ്റി നൽകിയില്ല.ക്രിസ്റ്റ്യാനോക്ക് അർഹിച്ച ഒരു പെനാൽറ്റിയാണ് റഫറി നിഷേധിച്ചത്.

അതിലിപ്പോൾ വിവാദം കത്തുന്നുണ്ട്.ആ ഹാൻഡ് ബോൾ ഇല്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ മികച്ച ഗോളായി മാറാനുള്ള സാധ്യത അവിടെയുണ്ടായിരുന്നു. റൊണാൾഡോയുടെ എഫർടിന് വലിയ കൈയ്യടികളാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ പ്രായത്തിലും റൊണാൾഡോ തന്റെ ഫിറ്റ്നസ് മെയിന്റയിൻ ചെയ്തു കൊണ്ടു പോകുന്നത് എല്ലാവർക്കും അത്ഭുതമാണ്.

Cristiano RonaldoSaudi Arabia
Comments (0)
Add Comment