അറബ് ക്ലബ്ബ് ചാമ്പ്യൻസ് കപ്പിൽ ഇന്നലെ നടന്ന മത്സരത്തിൽ അൽ നസ്റും അൽഷബാബും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.മത്സരം ഗോൾ രഹിത സമനിലയിൽ കലാശിക്കുകയായിരുന്നു.ക്രിസ്റ്റ്യാനോ റൊണാൾഡോ മത്സരത്തിൽ കുറച്ച് സമയം കളിച്ചിരുന്നു.ഗോളുകൾ ഒന്നും നേടാൻ കഴിഞ്ഞിരുന്നില്ല.
അതുകൊണ്ടുതന്നെ റൊണാൾഡോ വളരെയധികം അസ്വസ്ഥനും നിരാശനും ആയിരുന്നു. അതിന്റെ ദേഷ്യവും ഒരു വർഷവും അദ്ദേഹം ക്യാമറമാനോടാണ് കാണിച്ചിട്ടുള്ളത്. ഒരുപാട് സമയം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഫോക്കസ് ചെയ്തുകൊണ്ടായിരുന്നു ക്യാമറമാൻ ഉണ്ടായിരുന്നത്. എന്നാൽ ഇത് റൊണാൾഡോക്ക് പിടിച്ചില്ല. അദ്ദേഹം തന്റെ കയ്യിൽ ഉണ്ടായിരുന്ന വാട്ടർ ബോട്ടിലിൽ നിന്നും ക്യാമറമാന്റെ മുഖത്തേക്ക് വെള്ളം തെറിപ്പിക്കുകയായിരുന്നു. തുടർന്ന് ക്യാമറ തന്നിൽ നിന്നും മാറ്റാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ആവശ്യപ്പെട്ടു.
After ghosting again, Cristiano Ronaldo misbehaved and abused the cameraman who was simply doing his job
— Halsey (@meandmessi) July 29, 2023
This guy has 0 professionalism 🤬pic.twitter.com/m3abd9RPmj
ഉടൻതന്നെ അദ്ദേഹം ക്യാമറ റൊണാൾഡോയിൽ നിന്നും മാറ്റി. പക്ഷേ ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും വാർത്തയാവുകയും ചെയ്തിട്ടുണ്ട്.റൊണാൾഡോയുടെ പെരുമാറ്റം അങ്ങേയറ്റം മോശമാണ് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഒരു പ്രൊഫഷണലിന് ചേർന്ന പെരുമാറ്റമല്ല ക്രിസ്റ്റ്യാനോ നടത്തിയത് എന്നാണ് പലരും ആരോപിക്കുന്നത്.ക്രിസ്റ്റ്യാനോയേ പോലെ ഒരു താരത്തിൽ നിന്നും അത്തരം പെരുമാറ്റങ്ങൾ ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണെന്നും പലരും വിലയിരുത്തുന്നുണ്ട്.
An angry Ronaldo throws water onto the camera and tells the cameraman to go away 😂pic.twitter.com/nHIclG6Gxp
— Everything Cristiano 𓃵 (@EverythingCR7_) July 28, 2023
5 മത്സരങ്ങൾ റൊണാൾഡോ ഈ പ്രീ സീസണിൽ കളിച്ചു കഴിഞ്ഞു.ഒരു ഗോൾ പോലും നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. ഒരല്പം റൊണാൾഡോ ബുദ്ധിമുട്ടുന്നുണ്ട്. അതിന്റെ നിരാശ തീർച്ചയായും അദ്ദേഹത്തെ വേട്ടയാടുന്നുമുണ്ട്.അതിന്റെ ബാക്കി പത്രമെന്നോണം ഈ പ്രവർത്തിയെ നമുക്ക് കാണാം.
#CristianoRonaldo #AlNassr #SkySport https://t.co/XYUQt7IzVk
— skysport (@SkySport) July 29, 2023