കേരള ബ്ലാസ്റ്റേഴ്സും മുംബൈ സിറ്റി എഫ്സിയും തമ്മിൽ ഏറ്റുമുട്ടിയ കഴിഞ്ഞ മത്സരം ബ്ലാസ്റ്റേഴ്സ് ആരാധകർ അത്ര ഓർക്കാൻ ഇഷ്ടപ്പെടാത്ത ഒരു മത്സരമായിരിക്കും. കാരണം മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് പരാജയം രുചിക്കേണ്ടി വന്നിരുന്നു. തങ്ങളുടേതായ പിഴവുകൾ കൊണ്ട് തന്നെയാണ് ബ്ലാസ്റ്റേഴ്സ് പരാജയം ഏറ്റുവാങ്ങിയിട്ടുള്ളത്.അതിനുപുറമെ നിരവധി വിവാദ സംഭവങ്ങളും മത്സരത്തിൽ അരങ്ങേറിയിരുന്നു.
അവസാനത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് പോയിന്റുകൾ ഒന്നുമില്ലാതെ മുംബൈയിൽ നിന്നും മടങ്ങേണ്ടി വന്നു.പക്ഷേ ആരാധകർക്ക് അമിതമായ നിരാശയൊന്നും ഈ മത്സരം നൽകിയിട്ടില്ല.കാരണം മികച്ച പ്രകടനം താരങ്ങൾ നടത്തിയിട്ടുണ്ട്. പ്രത്യേകിച്ച് അവസാന മിനിട്ടുകളിൽ സമനിലക്ക് വേണ്ടി ബ്ലാസ്റ്റേഴ്സ് താരങ്ങൾ പരമാവധി കിണഞ്ഞു ശ്രമിച്ചിട്ടുണ്ട്.നിർഭാഗ്യവശാൽ അത് സാധ്യമാവാതെ പോവുകയായിരുന്നു. ഒരു ഘട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് തിരിച്ചുവന്നെങ്കിലും വീണ്ടും പിറകിൽ പോവുകയായിരുന്നു.
പെരേര ഡയസിന്റെ ഗോളിന് മറുപടി നൽകിയത് ഡാനിഷ് ഫാറൂഖാണ്. 57ആം മിനിട്ടിലായിരുന്നു ആ ഗോൾ വന്നത്. സന്ദീപ് സിംഗിന്റെ ക്രോസ് ഒരു ഹെഡറിലൂടെ ഡാനിഷ് വലയിൽ എത്തിക്കുകയായിരുന്നു.അദ്ദേഹത്തിന്റെ ആദ്യത്തെ ഗോളാണ് ഇത്.എവേ മൈതാനത്തും തടിച്ചുകൂടിയ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ ആവേശത്തിൽ ആറാടിച്ച ഒരു ഗോൾ തന്നെയായിരുന്നു. പക്ഷേ ആഘോഷങ്ങൾക്ക് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല എന്നുള്ളതാണ് യാഥാർത്ഥ്യം.
A first in the #ISL as a Blaster! 🙌🟡
— Kerala Blasters FC (@KeralaBlasters) October 10, 2023
Watch #ISL 2023-24 live on Sports 18, VH1 & JioCinema 👉 https://t.co/E7aLZnuLvN@IndSuperLeague #MCFCKBFC #KBFC #KeralaBlasters pic.twitter.com/tOpUwepay3
മറ്റൊരു പിഴവിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സ് ഗോൾ വഴങ്ങുകയായിരുന്നു. ഏതായാലും ആ മത്സരത്തിനുശേഷം ഡാനിഷ് നടത്തിയ സെലിബ്രേഷൻ ലോക ഫുട്ബോളിന് ചിരപരിചിതമാണ്. സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ Suii സെലിബ്രേഷനാണ് ഈ താരം നടത്തിയിട്ടുള്ളത്.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കടുത്ത ആരാധകനാണ് ഡാനിഷ്. അതുകൊണ്ടുതന്നെയാണ് അദ്ദേഹം ആ സെലിബ്രേഷൻ അനുകരിച്ചിട്ടുള്ളത്.
Danish's thumping header is our @BYJUS Goal of the Match from #MCFCKBFC 👏
— Kerala Blasters FC (@KeralaBlasters) October 9, 2023
Watch #ISL 2023-24 live on Sports 18, VH1 & JioCinema 👉 https://t.co/E7aLZnuLvN#KBFC #KeralaBlasters pic.twitter.com/ApItNnuHMB
മത്സരം കാണാൻ വേണ്ടി എത്തിയ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഒരു വലിയ നന്ദി താരം തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പറഞ്ഞിട്ടുണ്ട്.അടുത്ത മത്സരത്തിൽ വിജയിക്കുക എന്നതാണ് ബ്ലാസ്റ്റേഴ്സിന് മുന്നിൽ ഇനിയുള്ള ലക്ഷ്യം.നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആണ് എതിരാളികൾ.ഒക്ടോബർ 21 തീയതി വരെ ഈ മത്സരത്തിനു വേണ്ടി ആരാധകർക്ക് കാത്തിരിക്കേണ്ടതുണ്ട്.