ക്രിസ്റ്റ്യാനോയുടെ ജേഴ്സിയുമായി മെസ്സിയുടെ മുന്നിലേക്ക് ചാടിവീണ് ആരാധകൻ, നീരസത്തോടെയുള്ള നോട്ടവുമായി ലിയോ മെസ്സി.
ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഒരുപാട് കാലം ലോക ഫുട്ബോളിലെ ചിരവൈരികളായിരുന്നു. റൊണാൾഡോ റയൽ മാഡ്രിഡിലും മെസ്സി ബാഴ്സലോണയിലും ആയിരുന്ന സമയത്തായിരുന്നു ചിരവൈരിത അതിന്റെ ഏറ്റവും മുകളിൽ നിന്നിരുന്നത്. ആ സമയത്ത് തന്നെയാണ് ഇരുവരും കടുത്ത പോരാട്ടവും നടന്നത്.
ഇപ്പോൾ ഏറെക്കുറെ ആ ചിരവൈരിത അവസാനിച്ചിട്ടുണ്ട്.അത് റൊണാൾഡോ തന്നെ തുറന്നു പറയുകയും ചെയ്തിരുന്നു.പക്ഷേ ആരാധകർക്കിടയിൽ അങ്ങനെയൊന്നുമല്ല.ഇരുവരെയും വെച്ചുകൊണ്ടുള്ള താരതമ്യങ്ങൾ ഇപ്പോഴും സജീവമാണ്.സോഷ്യൽ മീഡിയയിൽ ഈ രണ്ട് താരങ്ങളുടെയും ആരാധകർ ചേരിതിരിഞ്ഞ് പോരാടുന്നത് നമുക്ക് ഇപ്പോഴും കാണാൻ കഴിയും.
ലയണൽ മെസ്സി തന്റെ മകന്റെ പ്രകടനം കാണാൻ വേണ്ടി കഴിഞ്ഞ ദിവസം നേപ്പിൾസിൽ എത്തിയിരുന്നു.അദ്ദേഹത്തോടൊപ്പം കുടുംബവും ഉണ്ടായിരുന്നു. നിരവധി ആരാധകരായിരുന്നു ലയണൽ മെസ്സിയെ കാണാൻ വേണ്ടി അവിടെ തടിച്ചു കൂടിയിരുന്നത്. മെസ്സിക്കൊപ്പം ചിത്രമെടുക്കാൻ വേണ്ടി തിരക്ക് കൂട്ടിയിരുന്നു. എന്നാൽ ഈ ആൾക്കൂട്ടത്തിനിടയിൽ ഒരു കുട്ടി ആരാധകനുണ്ടായിരുന്നു.അദ്ദേഹം മെസ്സിയുടെ ആരാധകനായിരുന്നില്ല,മറിച്ച് റൊണാൾഡോയുടെ ആരാധകനായിരുന്നു.
Cristiano & Nasrawi fans are everywhere 👀 pic.twitter.com/FLmy0248tz
— Al Nassr Zone (@TheNassrZone) October 30, 2023
റൊണാൾഡോയുടെ അൽ നസ്റിലെ ജേഴ്സിയുമായയായിരുന്നു ആരാധകൻ വന്നിരുന്നത്.ലയണൽ മെസ്സിയുടെ അടുത്തേക്ക് ഓടി കയറുകയും ചെയ്തു. മെസ്സിക്ക് മുന്നിൽ റൊണാൾഡോയുടെ ജേഴ്സിയുമായി നിൽക്കുന്ന ഒരു ഫോട്ടോ അദ്ദേഹം എടുക്കുകയും ചെയ്തിട്ടുണ്ട്.എന്നാൽ ആരാധകന്റെ പ്രവർത്തി മെസ്സിക്ക് ഒട്ടും ഇഷ്ടമായിട്ടില്ല.വളരെ നീരസത്തോടുകൂടിയാണ് മെസ്സി നോക്കുന്നത്. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
🎥 | Someone wasn’t very happy 😭😂
— Al Nassr Zone (@TheNassrZone) October 29, 2023
pic.twitter.com/vg1eFLyEAJ
ലയണൽ മെസ്സിയുടെ ബോഡിഗാർഡും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.അദ്ദേഹം ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പാടുപെടുന്നുണ്ടായിരുന്നു.റൊണാൾഡോ ആരാധകന്റെ ഈ പ്രവർത്തി വലിയ ചർച്ചയായിട്ടുണ്ട്. ഇതിനേ അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്ത് വന്നിട്ടുണ്ട്.