ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോൾ കിടിലൻ പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ ഹാട്രിക്ക് നേടാൻ റൊണാൾഡോക്ക് കഴിഞ്ഞിരുന്നു. അതിനുപുറമേ ഒരു അസിസ്റ്റും റൊണാൾഡോ നേടിയിരുന്നു.ഇതിന് പുറമേ ഇന്നലത്തെ മത്സരത്തിലും റൊണാൾഡോ കിടിലൻ പ്രകടനമാണ് നടത്തിയത്.
അൽ ഷബാബിനെതിരെ രണ്ടു ഗോളുകൾ റൊണാൾഡോ നേടിയിട്ടുണ്ട്.ഒരു അസിസ്റ്റും നേടി. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ നിന്ന് 5 ഗോളുകളാണ് റൊണാൾഡോ നേടിയത്. ഈ വർഷം ഏറ്റവും കൂടുതൽ നേടിയ രണ്ടാമത്തെ താരം 38 വയസ്സുള്ള റൊണാൾഡോയാണ്.അദ്ദേഹം 30 ഗോളുകൾ ഇപ്പോൾ പൂർത്തിയാക്കി കഴിഞ്ഞു.
ഒന്നാം സ്ഥാനത്ത് ഉള്ളത് ഹാലന്റാണ്.31 ഗോളുകളാണ് അദ്ദേഹം നേടിയത്.30 ഗോളുകൾ നേടിയിട്ടുള്ള റൊണാൾഡോ ഹാലന്റിന്റെ തൊട്ടരികിൽ എത്തി കഴിഞ്ഞു.മൂന്നാം സ്ഥാനത്ത് കിലിയൻ എംബപ്പേയാണ്.28 ഗോളുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്.38 കാരനായ റൊണാൾഡോയാണ് കരിയറിന്റെ ഏറ്റവും നല്ല സമയത്തിലൂടെ പോയിക്കൊണ്ടിരിക്കുന്ന എംബപ്പേ,ഹാലന്റ് എന്നിവരോട് മത്സരിച്ച് അവരെ തോൽപ്പിക്കാൻ ഒരുങ്ങി നിൽക്കുന്നത്.
29 മത്സരങ്ങളാണ് ഇതുവരെ റൊണാൾഡോ അൽ നസ്റിന് വേണ്ടി കളിച്ചിട്ടുള്ളത്. അതിൽ നിന്ന് 25 ഗോളുകളും 5 അസിസ്റ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്. ഈ പ്രായത്തിലും താരം പുലർത്തുന്ന മികവ് പ്രശംസനീയമാണ്.കരിയറിൽ ആകെ 849 ഗോളുകൾ അദ്ദേഹം ഇപ്പോൾ പൂർത്തിയാക്കി കഴിഞ്ഞു.ഇനിയും ഒരുപാട് ഗോളുകൾ അദ്ദേഹം നേടുമെന്ന കാര്യത്തിൽ സംശയമില്ല.