ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഗിന്നസ് റെക്കോർഡ്,പിന്നാലെ ഗോളും.
ഒരു പുതിയ ഗിന്നസ് റെക്കോർഡ് ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ പേരിലേക്ക് എഴുതി ചേർത്തിട്ടുണ്ട്.അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന ഗിന്നസ് റെക്കോർഡ് ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കിയിട്ടുണ്ട്. ഇന്നലെ ഈ പുരസ്കാരം അദ്ദേഹത്തിന് നൽകുകയും ചെയ്തു.200 മത്സരങ്ങളാണ് അന്താരാഷ്ട്ര ഫുട്ബോളിൽ റൊണാൾഡോ കളിച്ചിട്ടുള്ളത്.
മാത്രമല്ല ഇന്നലത്തെ മത്സരത്തിൽ പോർച്ചുഗലിന് വിജയം നേടിക്കൊടുത്തതും ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ്. ഐസ് ലാൻഡിനെ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു പോർച്ചുഗൽ തോൽപ്പിച്ചത്. ഈ ഗോൾ പിറന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോയിൽ നിന്നായിരുന്നു. മത്സരത്തിന്റെ അവസാനത്തിൽ നേടിയ ഗോളാണ് പോർച്ചുഗല്ലിന് വിജയം നേടിക്കൊടുത്തത്.
200 മത്സരങ്ങൾ പൂർത്തിയാക്കിയ റൊണാൾഡോ 123 ഗോളുകളാണ് നേടിയിട്ടുള്ളത്.ഇതൊക്കെ റെക്കോർഡുകൾ തന്നെയാണ്. പോർച്ചുഗൽ കരിയർ അവസാനിപ്പിക്കാൻ താൻ ഇപ്പോഴൊന്നും ഉദ്ദേശിക്കുന്നില്ല എന്നത് ക്രിസ്റ്റ്യാനോ തന്നെ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അതിനർത്ഥം ഈ റെക്കോർഡുകൾ ഇനിയും നീണ്ടുനീണ്ടു പോകും എന്നത് തന്നെയാണ്.