ക്രിസ്റ്റ്യാനോയുടെ കിടിലൻ ഹെഡർ ഗോൾ നിഷേധിച്ചു, റഫറിക്കെതിരെ പൊട്ടിത്തെറിച്ച് അൽ നസ്ർ കോച്ച്.

അൽ ഷബാബിനെതിരെ സൗദി ലീഗിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ നാല് ഗോളുകൾക്കാണ് അൽ നസ്ർ വിജയിച്ചത്.ക്രിസ്റ്റ്യാനോ റൊണാൾഡോ മത്സരത്തിൽ രണ്ട് ഗോളുകൾ നേടിയിരുന്നു.രണ്ടും പെനാൽറ്റി ഗോളുകളായിരുന്നു.സാഡിയോ മാനെ നേടിയ ഗോളിന് അസിസ്റ്റ് നൽകിയത് റൊണാൾഡോയായിരുന്നു. റൊണാൾഡോയുടെ ഹെഡർ ബാറിലിടിച്ച് മടങ്ങിവന്നത് ഫിനിഷ് ചെയ്തു കൊണ്ടാണ് സുൽത്താൻ ഗോൾ നേടിയത്.

നേടിയത് 2 പെനാൽറ്റി ഗോളുകളാണെങ്കിലും മികച്ച പ്രകടനം റൊണാൾഡോ നടത്തിയിരുന്നു.മത്സരത്തിൽ വേറെയും രണ്ടു ഗോളുകൾ റൊണാൾഡോ നേടിയിരുന്നു. ഒരു ഗോൾ ഒട്ടാവിയോ ഓഫ്സൈഡ് ആയതുകൊണ്ട് നിഷേധിക്കുകയായിരുന്നു. മറ്റൊരു ഗോൾ ഒരു ഫൗളിന്റെ പേരിലും നിഷേധിക്കപ്പെട്ടു.

ബ്രോസോവിച്ചിന്റെ കോർണറിൽ നിന്നും ഒരു കിടിലൻ ഹെഡറിലൂടെയാണ് റൊണാൾഡോ ഗോൾ നേടിയത്.എന്നാൽ ചെറിയ ഒരു പുഷിന്റെ പേരിൽ റഫറി അത് നിഷേധിക്കുകയായിരുന്നു.ഇതിനെതിരെ റൊണാൾഡോ അപ്പോൾ തന്നെ കളിക്കളത്തിൽ പ്രതികരിച്ചിരുന്നു. മത്സരത്തിന് ശേഷം അൽ നസ്ർ കോച്ചും ഇതിനെതിരെ പൊട്ടിത്തെറിച്ചു കൊണ്ട് മുന്നോട്ടു വന്നിട്ടുണ്ട്.

എന്തിനാണ് റൊണാൾഡോയുടെ ഗോൾ ഇന്ന് റഫറി നിഷേധിച്ചത്. സൗദി അറേബ്യയിലെ മറ്റൊരു മത്സരത്തിൽ ഇതിന് സമാനമായ ഒരു സംഭവം ഞാൻ കണ്ടിട്ടുണ്ട്.ഇതിനെക്കാൾ വലിയ ഒരു പുഷ് ആയിരുന്നു അപ്പോൾ സംഭവിച്ചിരുന്നത്. എന്നിട്ടും അന്ന് റഫറി ഗോൾ നൽകി. ഇപ്പോൾ എന്തുകൊണ്ട് റഫറി ഗോൾ നിഷേധിച്ചു,ലൂയിസ് കാസ്ട്രോ ചോദിച്ചു.

തുടർച്ചയായ രണ്ടാം മത്സരത്തിലാണ് റൊണാൾഡോ ഇപ്പോൾ തിളങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ മൂന്നു ഗോളുകളും ഒരു അസിസ്റ്റും റൊണാൾഡോ നേടിയിരുന്നു.

Al NassrCristiano Ronaldo
Comments (0)
Add Comment