30 കഴിഞ്ഞപ്പോൾ വീര്യം കൂടി,ഈ വർഷം ഒന്നാമൻ, ഇങ്ങനെയൊരു ഇതിഹാസം ഇനി ലോക ഫുട്ബോളിൽ പിറക്കുമോ?

ഒരിക്കൽ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ കഴിവ് ലോക ഫുട്ബോളിന് മുന്നിൽ തെളിയിച്ചു കാണിച്ചിരിക്കുകയാണ്.ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ഖത്തറിലെ പ്രശസ്ത ക്ലബ്ബായ അൽ ദുഹൈലിനെ അൽ നസ്ർ പരാജയപ്പെടുത്തിയിരുന്നു.4-3 എന്ന സ്കോറിനായിരുന്നു അൽ നസ്ർ വിജയിച്ചിരുന്നത്.ഈ വിജയത്തിന് ചുക്കാൻ പിടിച്ചത് റൊണാൾഡോ തന്നെയാണ്.

രണ്ട് ഗോളുകളും ഒരു അസിസ്റ്റും റൊണാൾഡോ മത്സരത്തിൽ നേടിയിരുന്നു.ലെഫ്റ്റ് ഫൂട്ട് ഗോളുകളാണ് റൊണാൾഡോ നേടിയത്.രണ്ട് ഗോളുകളും വളരെ മനോഹരമായ ഗോളുകളായിരുന്നു.ചാമ്പ്യൻസ് ലീഗിൽ 3 ഗോളുകൾ റൊണാൾഡോ പൂർത്തിയാക്കി കഴിഞ്ഞു. ഈ സീസണിൽ 20 ഗോളുകൾ ക്ലബ്ബ് കോംപറ്റീഷനുകളിൽ റൊണാൾഡോ പൂർത്തിയാക്കി കഴിഞ്ഞു.അൽ നസ്റിന് വേണ്ടി റൊണാൾഡോ ആകെ 34 ഗോളുകൾ നേടിക്കഴിഞ്ഞു.862 ഗോളുകളാണ് റൊണാൾഡോ ആകെ കരിയറിൽ ഇപ്പോൾ നേടിയിട്ടുള്ളത്.

38 കാരനായ റൊണാൾഡോയാണ് ഈ വർഷം ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം. 43 ഗോളുകളാണ് റൊണാൾഡോ നേടിയിട്ടുള്ളത്. 40 ഗോളുകൾ നേടിയിട്ടുള്ള സൂപ്പർ താരം ഏർലിംഗ് ഹാലന്റ് രണ്ടാം സ്ഥാനത്താണ് വരുന്നത്. ഏറ്റവും മികച്ച സമയത്തിലൂടെ പോയിക്കൊണ്ടിരിക്കുന്ന യുവ താരങ്ങൾ പോലും റൊണാൾഡോക്ക് പിറകിലാവുന്ന മാസ്മരിക കാഴ്ചയാണ് ഇപ്പോൾ കാണാൻ കഴിയുന്നത്.

മാത്രമല്ല ഈ സീസണിൽ റൊണാൾഡോയുടെ വീക്ക് ഫൂട്ട് ആയ ലെഫ്റ്റ് ഫൂട്ട് കൊണ്ട് 9 ഗോളുകൾ റൊണാൾഡോ നേടിയിട്ടുണ്ട്. ഇടം കാൽ മാന്ത്രികൻ എന്ന് വിശേഷിപ്പിക്കുന്ന ലയണൽ മെസ്സി തന്റെ സ്ട്രോങ്ങ് ഫൂട്ടായ ലെഫ്റ്റ് കൊണ്ട് 8 ഗോളുകൾ മാത്രമാണ് ഈ സീസണിൽ നേടിയിട്ടുള്ളത്.അത്രയും മാരക ഫോമിലൂടെയാണ് റൊണാൾഡോ കളിച്ചുകൊണ്ടിരിക്കുന്നത്. രണ്ട് കാലുകൾ കൊണ്ടും ഒരുപോലെ തിളങ്ങാനും ഗോളടിക്കാനും ഈ പ്രായത്തിലും ഈ മനുഷ്യന് കഴിയുന്നു മറ്റുള്ളവരിൽ നിന്നും ഇദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. മാത്രമല്ല 30 വയസ്സ് പിന്നിട്ടതിനുശേഷം വീര്യം പതിന്മടങ്ങായി വർധിച്ച റൊണാൾഡോയാണ് നമുക്ക് കാണാൻ കഴിയുക.

30 വയസ്സ് പിന്നിട്ടതിനുശേഷം റൊണാൾഡോ 472 മത്സരങ്ങൾ കളിച്ചു.399 ഗോളുകളാണ് ആകെ നേടിയത്.90 അസിസ്റ്റുകൾ സ്വന്തമാക്കി. ഈ വർഷം റൊണാൾഡോ ആകെ കളിച്ച 45 മത്സരങ്ങളിൽ നിന്ന് 43 ഗോളുകളും 11 അസിസ്റ്റുകളും സ്വന്തമാക്കി. ആരാധകരുടെ സംശയം ഇനി ഇതുപോലെയൊരു മനുഷ്യൻ ഭൂമിലോകത്ത് പിറവികൊള്ളുമോ എന്നതാണ്.

Al NassrCristiano RonaldoLionel Messi
Comments (0)
Add Comment