ക്രിസ്റ്റ്യാനോക്ക് ഇറാൻ 99 ചാട്ടവാറടി ശിക്ഷയായി കൊണ്ട് നൽകുമെന്നത് പച്ചക്കള്ളം.

ക്രിസ്റ്റ്യാനോ റൊണാൾഡോ AFC ചാമ്പ്യൻസ് ലീഗ് കളിക്കാൻ വേണ്ടി ഇറാനിൽ എത്തിയിരുന്നു. അത്ഭുതപ്പെടുത്തുന്ന ഒരു വരവേൽപ്പായിരുന്നു ഇറാനിന്റെ തലസ്ഥാനമായ ടെഹ്റാനിൽ ലഭിച്ചിരുന്നത്. ഇറാനിലെ റൊണാൾഡോയുടെ ജന പിന്തുണ ഏവരെയും അമ്പരപ്പിച്ചിരുന്നു. ഇറാനിൽ എത്തിയപ്പോൾ റൊണാൾഡോ തന്റെ ആരാധികയായ ഫാത്തിമയെ സന്ദർശിക്കുകയും ചെയ്തിരുന്നു.

വർഷങ്ങൾക്കു മുൻപ് തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ ആരാധികയാണ് ഫാത്തിമ. അംഗവൈകല്യമുള്ള ഇവർ റൊണാൾഡോയുടെ ചിത്രങ്ങൾ കാല് ഉപയോഗിച്ചുകൊണ്ട് വരക്കുകയായിരുന്നു.അങ്ങനെയായിരുന്നു പ്രശസ്തി നേടിയിരുന്നത്. ഫാത്തിമയെ സന്ദർശിച്ച റൊണാൾഡോ തന്റെ സ്നേഹം പ്രകടിപ്പിച്ചിരുന്നു. അവരെ കെട്ടിപ്പിടിക്കുകയും തലയിൽ ചുംബിക്കുകയുമായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ ചെയ്തിരുന്നത്.

പക്ഷേ ഇറാനിയൻ നിയമപ്രകാരം ഇത് തെറ്റാണ്. വിവാഹിതയല്ലാത്ത ഒരു സ്ത്രീയെ കെട്ടിപ്പിടിക്കുന്നത് ചുംബിക്കുന്നതും അവിടെ കുറ്റകരമാണ്. അതുകൊണ്ടുതന്നെ റൊണാൾഡോക്ക് എതിരെ ഇറാനിലെ ചില വക്കീലുമാർ കേസ് നൽകിയെന്നും റൊണാൾഡോക്ക് ഇക്കാര്യത്തിൽ ഇറാൻ ശിക്ഷ വിധിക്കും എന്നുമായിരുന്നു വാർത്ത.99 ചാട്ടവാർ കൊണ്ടുള്ള അടിയാണ് റൊണാൾഡോ ശിക്ഷയായി കൊണ്ട് ലഭിക്കുകയെന്നും വാർത്തകൾ പുറത്തേക്ക് വന്നു.

ലോക ഫുട്ബോളിലെ എല്ലാ മാധ്യമങ്ങളും ഇത് റിപ്പോർട്ട് ചെയ്തു.പക്ഷേ സത്യം അതല്ല. അത്തരത്തിലുള്ള ഒരു കേസുകളും റൊണാൾഡോക്കെതിരെ ഇറാനിലില്ല. ഇറാൻ റൊണാൾഡോക്ക് ശിക്ഷ വിധിക്കുകയുമില്ല. ഇതൊക്കെ പറഞ്ഞിട്ടുള്ളത് ഇറാനിയൻ എംബസി തന്നെയാണ്. സ്പെയിനിലെ മാഡ്രിഡില്‍ ഉള്ള ഇറാനിയൻ എംബസി ഒരു ഒഫീഷ്യൽ സ്റ്റേറ്റ്മെന്റ് ഇറക്കി. ഇപ്പോൾ പുറത്തു വന്നിട്ടുള്ള വാർത്തകൾ എല്ലാം തന്നെ പച്ചക്കള്ളമാണ് എന്നാണ് ഇറാനിയൻ എംബസി അറിയിച്ചിട്ടുള്ളത്. റൊണാൾഡോയോട് എന്നും ബഹുമാനം മാത്രമാണ് ഉള്ളതെന്നും ഇറാൻ അറിയിച്ചിട്ടുണ്ട്.

ഇതോടെ ഈ വാർത്തകൾക്കെല്ലാം അടിസ്ഥാനമില്ലാതായി.ക്രിസ്റ്റ്യാനോ റൊണാൾഡോ ഏഷ്യയിലും മികച്ച പ്രകടനമാണ് നടത്തുന്നത്.സൗദി അറേബ്യൻ ലീഗിൽ എട്ടു മത്സരങ്ങൾ മാത്രം കളിച്ച റൊണാൾഡോ 15 ഗോളുകളിൽ ഇപ്പോൾ തന്നെ പങ്കാളിത്തം അറിയിച്ചു കഴിഞ്ഞു.പോർച്ചുഗലിന്റെ അവസാന മത്സരത്തിൽ രണ്ടു ഗോളുകളും റൊണാൾഡോ നേടിയിരുന്നു.

Al NassrCristiano Ronaldo
Comments (0)
Add Comment