യുറോ ക്വാളിഫിക്കേഷൻ മത്സരത്തിൽ ഇന്നലെ വിജയം നേടാൻ പോർച്ചുഗലിന് കഴിഞ്ഞിരുന്നു. ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കായിരുന്നു പോർച്ചുഗൽ വിജയിച്ചത്.രണ്ട് ഗോളുകളും ഒരു അസിസ്റ്റുമായിരുന്നു ബ്രൂണോ ഈ മത്സരത്തിൽ നേടിയിരുന്നത്.ക്രിസ്റ്റ്യാനോ ഈ മത്സരത്തിൽ പോർച്ചുഗലിനു വേണ്ടി ഇറങ്ങിയിരുന്നു.
ലിസ്ബണിൽ വെച്ചായിരുന്നു ഈ മത്സരം നടന്നിരുന്നത്. മത്സരത്തിനിടെ ഒരു ആരാധകൻ മൈതാനത്തേക്ക് അതിക്രമിച്ചു കയറിയിരുന്നു.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അടുത്തേക്കാണ് ആരാധകൻ എത്തിയത്. അദ്ദേഹം റൊണാൾഡോയെ ഹഗ് ചെയ്യുകയും പിന്നീട് എടുത്തുയർത്തുകയും ചെയ്തു. മാത്രമല്ല റൊണാൾഡോയുടെ കാലിൽ വീഴുന്നതും കാണാമായിരുന്നു.
അതിന് ശേഷം ക്രിസ്റ്റ്യാനോയുടെ Sui സെലിബ്രേഷൻ നടത്തുകയായിരുന്നു.ക്രിസ്റ്റ്യാനോയും ഇതിൽ പങ്കെടുത്തു എന്നത് വളരെ രസകരമായിരുന്നു. കൂടാതെ ക്രിസ്റ്റ്യാനോയുടെ കടുത്ത ആരാധകനും യൂട്യൂബറുമായ ഐ ഷോ സ്പീഡും ഇന്നലെ റൊണാൾഡോയെ നേരിട്ട് കണ്ടിട്ടുണ്ട്. അദ്ദേഹത്തിന് വേണ്ടി ക്രിസ്റ്റ്യാനോ കാർ നിർത്തി അദ്ദേഹത്തെ സമീപിക്കുകയായിരുന്നു.പിന്നീട് ഇരുവരും സംസാരിക്കുകയും ചിത്രങ്ങൾ എടുക്കുകയും ചെയ്തു.
ക്രിസ്റ്റ്യാനോയുടെ ആരാധക പിന്തുണ അതിശയിപ്പിക്കുന്നതാണ്.അത് തെളിയിക്കുന്നതാണ് ഇക്കാര്യങ്ങളെല്ലാം. തന്റെ ആരാധകർക്കും റൊണാൾഡോ അർഹിച്ച പരിഗണന നൽകുന്നുണ്ട്.