ക്രിസ്റ്റ്യാനോയുടെ നഷ്ടം, പോർച്ചുഗൽ ലക്‌സംബർഗിനെതിരെ വിജയിച്ചത് ഒൻപത് ഗോളുകൾക്ക്.
കഴിഞ്ഞ യൂറോ യോഗ്യത മത്സരത്തിൽ പോർച്ചുഗൽ ഒരു ഗോളിനായിരുന്നു സ്ലോവാക്കയെ തോൽപ്പിച്ചത്. ആ മത്സരത്തിൽ റൊണാൾഡോക്ക് ഒരു യെല്ലോ കാർഡ് ലഭിച്ചിരുന്നു.പക്ഷേ അത് താരത്തിന് തിരിച്ചടിയായി. സസ്പെൻഷൻ ലഭിച്ചു. പിന്നീട് നടന്ന ലക്‌സംബർഗിനെതിരെയുള്ള മത്സരത്തിൽ റൊണാൾഡോക്ക് കളിക്കാൻ പറ്റില്ല എന്നായി.
എപ്പോഴും ഗോളുകൾ നേടാൻ ആഗ്രഹിക്കുന്ന റൊണാൾഡോക്ക് ഈ മത്സരത്തിലെ അഭാവം ഒരു കനത്ത നഷ്ടം തന്നെയായിരുന്നു. കാരണം റൊണാൾഡോയുടെ അഭാവത്തിലും പോർച്ചുഗൽ നിരവധി ഗോളുകളാണ് മത്സരത്തിൽ നേടിയത്. എതിരില്ലാത്ത ഒൻപത് ഗോളുകൾക്കാണ് പോർച്ചുഗൽ ലക്‌സംബർഗിനെ പരാജയപ്പെടുത്തിയത്.യോഗ്യതയുടെ ചരിത്രത്തിൽ പോർച്ചുഗൽ നേടുന്ന ഏറ്റവും വലിയ വിജയമാണിത്.
മത്സരത്തിൽ എല്ലാ താരങ്ങളും അഴിഞ്ഞാടുകയായിരുന്നു. റൊണാൾഡോ ഉണ്ടായിരുന്നെങ്കിൽ ചുരുങ്ങിയത് അദ്ദേഹത്തിന് ഹാട്രിക്ക് എങ്കിലും നേടാമായിരുന്നു എന്നാണ് വിലയിരുത്തൽ. ഗോൺസാലോ ഇനാഷിയോ,ഗോൺസാലോ റാമോസ്,ഡിയോഗോ ജോട്ട എന്നിവർ രണ്ട് ഗോളുകൾ വീതം നേടുകയായിരുന്നു.ഹോർത്ത,ഫെലിക്സ് എന്നിവർ ഓരോ ഗോളുകൾ വീതം നേടി.ബ്രൂണോ ഫെർണാണ്ടസ് ഒരു ഗോളും മൂന്ന് അസിസ്റ്റുകളും നേടി.ലിയാവോ,സിൽവ,ജോട്ട,ഒട്ടാവിയോ,നെവസ് എന്നിവർ ഓരോ അസിസ്റ്റുകളും നേടി.
കളിച്ച ആറുമത്സരങ്ങളിൽ ആറിലും പോർച്ചുഗൽ വിജയിച്ചിട്ടുണ്ട്.ഇതോടെ യൂറോ യോഗ്യത അവർ ഉറപ്പാക്കുകയാണ്. ഇത്തവണത്തെ മത്സരങ്ങൾ അവസാനിച്ചു. ഇനി അടുത്തമാസം സ്ലോവാക്കിയ,ബോസ്നിയ എന്നിവരാണ് പോർച്ചുഗലിന്റെ എതിരാളികൾ.