അർജന്റീനയിലെ സഹതാരങ്ങളായ ലയണൽ മെസ്സിയും റോഡ്രിഗോ ഡി പോളും തമ്മിലുള്ള ബന്ധം വളരെ രസകരമാണ്.മെസ്സിയെ വളരെയധികം സ്നേഹിക്കുന്ന ഒരു സുഹൃത്താണ് ഡി പോൾ. അതുകൊണ്ടുതന്നെ കളിക്കളത്തിൽ മെസ്സിയെ സംരക്ഷിക്കുക എന്ന ഉത്തരവാദിത്വം പലപ്പോഴും ഡി പോൾ സ്വയം ഏറ്റെടുക്കാറുണ്ട്.മെസ്സിയെ പ്രൊട്ടക്ട് ചെയ്യാനും മെസ്സിക്ക് വേണ്ടി വാദിക്കാനും മുൻപന്തിയിൽ എത്തുക ഡി പോൾ ആയിരിക്കും. എപ്പോഴും മെസ്സിക്ക് ഒരു അധിക പരിഗണന ഡി പോൾ നൽകാറുണ്ട്.
അതുകൊണ്ടുതന്നെ ലയണൽ മെസ്സിയുടെ ബോഡിഗാർഡ് എന്നാണ് ഡി പോൾ അറിയപ്പെടാറുള്ളത്.ഇത്തരത്തിലുള്ള വീഡിയോകളും ചിത്രങ്ങളുമൊക്കെ സോഷ്യൽ മീഡിയയിൽ ലഭ്യമാണ്.എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്കും പോർച്ചുഗൽ നാഷണൽ ടീമിൽ ഒരു പുതിയ ബോഡിഗാർഡിനെ ലഭിച്ചിട്ടുണ്ട്. സഹതാരമായ റൂബൻ ഡയസാണ് ആ ബോഡിഗാർഡ്.
പോർച്ചുഗൽ അവസാനമായി കളിച്ച മത്സരത്തിൽ ഐസ് ലാൻഡിനെ ഒരു ഗോളിന് അവർ പരാജയപ്പെടുത്തിയിരുന്നു.ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയായിരുന്നു പറങ്കിപ്പടയുടെ വിജയഗോൾ നേടിയിരുന്നത്. ആ ഗോൾ നേട്ടം ആഘോഷിക്കുന്നതിനിടെ ഒരു ആരാധകൻ മൈതാനത്തേക്ക് വന്നിരുന്നു.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അടുത്തേക്ക് ആയിരുന്നു ഈ ആരാധകൻ ഓടിയിരുന്നത്.
എന്നാൽ ഈ ആരാധകനിൽ നിന്നും റൊണാൾഡോയെ റൂബൻ ഡയസാണ് സംരക്ഷിച്ചത്.ക്രിസ്റ്റ്യാനോയിലേക്ക് എത്തുന്നതിനു മുന്നേ ആ ആരാധകനെ ഡയസ് പിടിച്ച് മാറ്റുകയായിരുന്നു.ക്രിസ്റ്റ്യാനോക്ക് ബോഡിഗാർഡിനെ കിട്ടി എന്നായിരുന്നു പലരും പറഞ്ഞിരുന്നത്.