എന്നെ ഇഷ്ടപ്പെടണമെങ്കിൽ മെസ്സിയെ വെറുക്കേണ്ടതില്ല, ഞങ്ങൾ തമ്മിലുള്ള റൈവൽറിയൊക്കെ അവസാനിച്ചു കഴിഞ്ഞു, എല്ലാം പറഞ്ഞ് ക്രിസ്റ്റ്യാനോ.
ഒരുപക്ഷേ വേൾഡ് ഫുട്ബോൾ കണ്ട ഏറ്റവും വലിയ വൈരികളായിരിക്കും ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും.ഒരുകാലത്ത് രണ്ടുപേരും ഇഞ്ചോടിഞ്ച് പോരാടിയിരുന്നു. പക്ഷേ ഈ അടുത്തകാലത്തായി ലയണൽ മെസ്സി റൊണാൾഡോക്ക് മേൽ മേൽകൈ നേടുകയായിരുന്നു. ഇപ്പോൾ കൃത്യമായ മുൻതൂക്കം ലയണൽ മെസ്സിക്ക് ഉണ്ട്.
ഈ റൈവൽറിയെ കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ചില കാര്യങ്ങൾ പറയാനുണ്ട്.റൈവൽറിയെല്ലാം അവസാനിച്ചു കഴിഞ്ഞു എന്നാണ് റൊണാൾഡോ പറഞ്ഞത്.ക്രിസ്റ്റ്യാനോയെ ഇഷ്ടപ്പെടണമെങ്കിൽ മെസ്സിയെ വെറുക്കേണ്ടതില്ലെന്നും ഇദ്ദേഹം പറഞ്ഞിട്ടുണ്ട്. പോർച്ചുഗൽ നാഷണൽ ടീമിനോടൊപ്പം പ്രസ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ
ക്രിസ്റ്റ്യാനോയെ ഇഷ്ടപ്പെടണമെങ്കിൽ ലയണൽ മെസ്സിയെ വെറുക്കേണ്ടതില്ല. ഞങ്ങൾ രണ്ടുപേരും ഫുട്ബോൾ ചരിത്രത്തെ മാറ്റിമറിച്ചവരാണ്.റൈവൽറിയൊന്നും ഇല്ല. അതൊക്കെ അവസാനിച്ചു കഴിഞ്ഞു. സൗദി അറേബ്യയിലും USA യിലും നല്ല നിലയിലാണ് ഞങ്ങൾ രണ്ടുപേരും മുന്നോട്ടുപോകുന്നത്.15 വർഷത്തിന് മുകളിലായി ഞങ്ങൾ രണ്ടുപേരും വലിയ സ്റ്റേജുകളിൽ ചിലവഴിച്ചു.ഞങ്ങൾ സുഹൃത്തുക്കൾ ഒന്നുമല്ല. പക്ഷേ ഞങ്ങൾക്കിടയിൽ പരസ്പരം ബഹുമാനമുണ്ട്,ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു.
സോഷ്യൽ മീഡിയയിൽ പലപ്പോഴും ഏറ്റുമുട്ടുന്നവരാണ് റൊണാൾഡോ ആരാധകരും മെസ്സി ആരാധകരും.എന്നാൽ തങ്ങൾ ശത്രുക്കൾ അല്ല എന്ന് തന്നെയാണ് റൊണാൾഡോ പറയുന്നത്. രണ്ട് പേരും കരിയറിന്റെ അവസാന നാളുകളിലേക്കാണ് ഇപ്പോൾ കടന്നിട്ടുള്ളത്. ഇനി ദീർഘകാലമൊന്നും രണ്ടു താരങ്ങളും കളത്തിൽ ഉണ്ടാവില്ല.