സൗദി പ്രൊഫഷണൽ ലീഗിലെ അഞ്ചാം റൗണ്ട് മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്ർ വീണ്ടും വലിയ വിജയം നേടിയിട്ടുണ്ട്.5-1 എന്ന സ്കോറിനാണ് അൽ നസ്ർ അൽ ഹാസെമിനെ പരാജയപ്പെടുത്തിയിട്ടുള്ളത്. മാസ്മരിക പ്രകടനം ക്രിസ്റ്റ്യാനോ റൊണാൾഡോ വീണ്ടും തുടരുകയായിരുന്നു. മത്സരത്തിൽ ഒരു ഗോളും രണ്ട് അസിസ്റ്റുകളുമാണ് ക്രിസ്റ്റ്യാനോ നേടിയിരുന്നത്.
33ആം മിനിട്ടിലാണ് അൽ നസ്ർ ആദ്യ ഗോൾ നേടുന്നത്.ക്രിസ്റ്റ്യാനോ നീക്കി നൽകിയ ബോൾ ഗരീബ് ഗോളാക്കി മാറ്റുകയായിരുന്നു. പിന്നീട് ഫസ്റ്റ് ഹാഫിന്റെ അവസാനത്തിൽ അൽ കൈബരിയുടെ ഗോളും വന്നു. ഫസ്റ്റ് ഹാഫ് കഴിഞ്ഞപ്പോൾ രണ്ട് ഗോളുകൾക്ക് അൽ നസ്ർ മുന്നിലായി.സെക്കൻഡ് ഹാഫിന്റെ തുടക്കത്തിൽ തന്നെ ഒരു ഗോൾ അവർ തിരിച്ചടിച്ചു. പക്ഷേ 57ആം മിനിറ്റിൽ ഒട്ടാവിയോയുടെ ഗോൾ പിറന്നു.ക്രിസ്റ്റ്യാനോയുടെ ക്രോസ് ഫിനിഷ് ചെയ്യേണ്ട താമസം മാത്രമേ ഒട്ടാവിയോക്ക് ഉണ്ടായിരുന്നുള്ളൂ.
Cristiano Ronaldo vs Al Hazem | Highlights 🔥
— CristianoXtra (@CristianoXtra_) September 2, 2023
pic.twitter.com/BIBHLDM1Hf
പിന്നീട് 68ആം മിനിട്ടിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോൾ പിറക്കുന്നത്.ഗരീബിന്റെ അസിസ്റ്റിൽ നിന്ന് ഒരു മികച്ച ഷോട്ടിലൂടെയാണ് റൊണാൾഡോ ഫിനിഷ് ചെയ്തത്. ഏറ്റവും ഒടുവിൽ സാഡിയോ മാനെയുടെ ഗോൾ പിറന്നു. അതിന് അസിസ്റ്റ് നൽകിയതും ഗരീബ് തന്നെയായിരുന്നു.ഇങ്ങനെ 5 ഗോളുകളാണ് റൊണാൾഡോയുടെ ക്ലബ്ബ് നേടിയത്.
Cristiano Ronaldo has now completed 20 goals in the Saudi Pro League.
— CristianoXtra (@CristianoXtra_) September 2, 2023
20 games
20 goals
6 assists.
The GOAT.pic.twitter.com/TIg85YGi36
അഞ്ചു മത്സരങ്ങളിൽ നിന്ന് ഒമ്പത് പോയിന്റ് അൽ നസ്ർ നേടിയിട്ടുണ്ട്.ആറാം സ്ഥാനത്താണ് അവർ ഉള്ളത്. ഒന്നാം സ്ഥാനത്ത് അൽ ഹിലാൽ ആണ് ഉള്ളത്. അടുത്ത മത്സരത്തിൽ അൽ റെയ്ദാണ് അൽ നസ്റിന്റെ എതിരാളികൾ.