ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മികവിലൂടെ അൽ നസ്ർ കിരീടം നേടിയതാണ് ഇന്നലെ ഫുട്ബോൾ ആരാധകർക്ക് കാണാൻ കഴിഞ്ഞത്. അൽ ഹിലാലിനെ 2-1 എന്ന സ്കോറിന് ക്രിസ്റ്റ്യാനോയുടെ അൽ നസ്ർ തോൽപ്പിച്ചു.അൽ നസ്റിന്റെ രണ്ട് ഗോളുകളും ക്രിസ്റ്റ്യാനോ റൊണാൾഡോയായിരുന്നു നേടിയിരുന്നത്.
എന്നിട്ടും മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് അവാർഡ് ക്രിസ്റ്റ്യാനോക്ക് ലഭിച്ചിരുന്നില്ല. അൽ ഹിലാലിന്റെ താരമായ മിലിങ്കോവിച്ച് സാവിച്ചിന് അവർ ആ അവാർഡ് നൽകുകയായിരുന്നു. പക്ഷേ അത് ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഇഷ്ടപ്പെട്ടിട്ടില്ല.അദ്ദേഹം തന്റെ അനിഷ്ടം ആ അവാർഡ് സെറിമണിയിൽ വെച്ചുകൊണ്ട് തന്നെ പ്രകടിപ്പിച്ചു.സാവിച്ചിന് നൽകിയ തീരുമാനത്തെ റൊണാൾഡോ ചോദ്യം ചെയ്യുകയായിരുന്നു.
അതിന്റെ വീഡിയോ ഇപ്പോൾ ലഭ്യമാണ്. രണ്ട് ഗോളുകൾ നേടിയ തനിക്കെന്തേ മാൻ ഓഫ് ദി മാച്ച് കിട്ടാത്തത് എന്ന രൂപേണയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു വ്യക്തിയോട് സംസാരിക്കുന്നത്. പക്ഷേ സാവിച്ചിനോട് റൊണാൾഡോക്ക് പ്രശ്നമൊന്നുമില്ല.എന്നാൽ ടൂർണമെന്റിലെ ഗോൾഡൻ ബൂട്ട് ക്രിസ്റ്റ്യാനോയായിരുന്നു നേടിയിരുന്നത്.
Le dan a Milinkovic-Savic el premio a MVP de la final… y Cristiano Ronaldo pide explicaciones 💥 https://t.co/g7ahhd7OJK
— MARCA (@marca) August 12, 2023
സൗദി അറേബ്യയിൽ എത്തിയതിനുശേഷം റൊണാൾഡോ നേടുന്ന ആദ്യത്തെ ട്രോഫിയാണ് ഇത്.രണ്ടു വർഷത്തിനുശേഷമാണ് അദ്ദേഹം ഒരു ട്രോഫി ഇപ്പോൾ നേടുന്നത്. മത്സരത്തിനിടെ അദ്ദേഹത്തിന് പരിക്കേറ്റതിനാൽ അടുത്ത മത്സരത്തിൽ റൊണാൾഡോ ഉണ്ടാവില്ല.