എന്റെ റെക്കോർഡ് ആരും തകർക്കാൻ പോകുന്നില്ല, ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾ സ്കോറർ ഞാനാണ്: ക്രിസ്റ്റ്യാനോ
ക്രിസ്റ്റ്യാനോ റൊണാൾഡോ കഴിഞ്ഞ സൗദി ലീഗിലെ മത്സരത്തിൽ ഒരു ഗോൾ നേടിയിരുന്നു.പുറമേ രണ്ട് അസിസ്റ്റുകളും നേടിയിരുന്നു. മത്സരത്തിലെ ഗോളോടുകൂടി റൊണാൾഡോ ഹിസ്റ്ററി കുറിച്ചിരുന്നു. ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഒഫീഷ്യൽ ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡ് റൊണാൾഡോയുടെ പേരിലാണ്.850 ഗോളുകളാണ് റൊണാൾഡോ നേടിയിട്ടുള്ളത്.
ഇതുവരെ ആരും ഫുട്ബോൾ ഹിസ്റ്ററിയിൽ 850 ഒഫീഷ്യൽ ഗോളുകൾ നേടിയിട്ടില്ല. ഈ നേട്ടം കരസ്ഥമാക്കിയതിന് പിന്നാലെ ഒരു ഇന്റർവ്യൂ അദ്ദേഹത്തിന്റെതായി പുറത്തുവന്നിരുന്നു.നുണ പരിശോധന യന്ത്രം ഉപയോഗിച്ചുകൊണ്ടുള്ള ഒരു ഇന്റർവ്യൂയായിരുന്നു ഉണ്ടായിരുന്നത്. ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർ നിങ്ങളാണോ എന്ന ചോദ്യത്തിന് അതെ എന്നാണ് റൊണാൾഡോ ഉത്തരം നൽകിയത്.
ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന നിങ്ങളുടെ റെക്കോർഡ് ആരെങ്കിലും തകർക്കുമോ എന്ന് ചോദിച്ചപ്പോൾ ഇല്ല എന്നാണ് റൊണാൾഡോ ഉത്തരം നൽകിയത്.വേൾഡ് കപ്പ് കിരീടത്തിന് വേണ്ടി നിങ്ങൾ നേടിയ എല്ലാ ചാമ്പ്യൻസ് ലീഗ് ട്രോഫികളും കൈമാറുമോ എന്ന് ചോദിച്ചപ്പോൾ ഇല്ല എന്നാണ് റൊണാൾഡോ പറഞ്ഞത്.പോർച്ചുഗൽ വേൾഡ് കപ്പ് കിരീടം നേടുമോ എന്ന് ചോദിച്ചപ്പോൾ അതേ എന്നാണ് പറഞ്ഞത്.
പക്ഷേ ഈ പറഞ്ഞത് നുണയാണെന്ന് നുണ പരിശോധന യന്ത്രം കണ്ടെത്തി. അതായത് പോർച്ചുഗൽ വേൾഡ് കപ്പ് നേടുമെന്ന് റൊണാൾഡോ വിശ്വസിക്കുന്നില്ല.അത് നുണയാണ്. ഇത്തരത്തിലുള്ള രസകരമായ ഒരുപാട് ഭാഗങ്ങൾ പുറത്തേക്ക് വന്നുകൊണ്ടിരിക്കുകയാണ്.