ക്രിസ്റ്റ്യാനോ റൊണാൾഡോ എഫക്ട് ഇപ്പോൾ ലോകമെമ്പാടും ചർച്ച ചെയ്യപ്പെടുന്ന ഒരു സമയമാണ്. സൗദി അറേബ്യൻ ലീഗിൽ എത്തുന്ന ആദ്യത്തെ പ്രധാനപ്പെട്ട താരമായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ. പക്ഷേ അതൊരു തുടക്കം മാത്രമായിരുന്നു.ഇപ്പോൾ ലോക ഫുട്ബോളിൽ മിന്നിത്തിളങ്ങി നിൽക്കുന്ന നക്ഷത്രങ്ങളിൽ ഒരുപാട് പേർ സൗദി അറേബ്യയിൽ എത്തിക്കഴിഞ്ഞു. അതിൽ ക്രിസ്റ്റ്യാനോ ചെലുത്തിയ സ്വാധീനം വളരെ വലുതാണ്.
ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പമാണ് അൽ നസ്റിൽ അലക്സ് ടെല്ലസും ബ്രോസോവിച്ചും സാഡിയോ മാനെയുമൊക്കെ കളിക്കുന്നത്. പക്ഷേ ഇവിടംകൊണ്ടൊന്നും അൽ നസ്ർ അവസാനിപ്പിച്ചിട്ടില്ല.പോർച്ചുഗീസ് മിന്നും താരമായ ഒട്ടാവിയോ അൽ നസ്റിലേക്ക് എത്തുകയാണ്. പല മീഡിയാസും ഇത് റിപ്പോർട്ട് ചെയ്തു കഴിഞ്ഞു.
കഴിഞ്ഞ ജൂലൈ മാസത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇതാരത്തെ വിളിച്ചിരുന്നു.തുടർന്ന് കൺവിൻസ് ചെയ്യുകയായിരുന്നു. പോർച്ചുഗലിലെ പോർട്ടോക്ക് വേണ്ടിയാണ് അദ്ദേഹം കളിച്ചുകൊണ്ടിരിക്കുന്നത്. അറ്റാക്കിങ് മിഡ്ഫീൽഡർ ആയ ഇദ്ദേഹത്തിന്റെ 28ആണ്. 60 മില്യൺ യൂറോയാണ് അൽ നസ്ർ ഓഫർ ചെയ്തിട്ടുള്ളത്.അത് പോർട്ടോ സ്വീകരിച്ചു എന്നാണ് മാധ്യമങ്ങൾ കണ്ടെത്തിയത്.
അടുത്ത മത്സരത്തിനു മുന്നേ താരത്തിന്റെ അനൗൺസ്മെന്റ് ഉണ്ടാകും. മാത്രമല്ല മാഞ്ചസ്റ്റർ സിറ്റി താരമായ അയ്മറിക് ലപോർട്ടയും അൽ നസ്റിലേക്ക് എത്തുകയാണ്. അദ്ദേഹത്തിന്റെ അനൗൺസ്മെന്റ് ഉണ്ടാകും.കൂടുതൽ മികച്ച താരങ്ങളെ സൗദി ക്ലബ്ബുകൾ സ്വന്തമാക്കി കൊണ്ടിരിക്കുകയാണ്.