കഴിഞ്ഞ ആറുമാസമായി സൗദി അറേബ്യയിലെ ടീമായ അൽ നസ്റിന് വേണ്ടിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ കളിച്ചുകൊണ്ടിരിക്കുന്നത്. നവംബറിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പറഞ്ഞു വിട്ടതോടുകൂടിയാണ് റൊണാൾഡോ യൂറോപ്യൻ കരിയറിന് തിരശ്ശീല ഇട്ടത്. സൗദി അറേബ്യ ക്രിസ്റ്റ്യാനോയെ സംബന്ധിച്ചിടത്തോളം യൂറോപ്പിന് പുറത്തുള്ള ആദ്യത്തെ അനുഭവമാണ്.
യൂറോപ്പിൽ നിന്നും സൗദി അറേബ്യയെ വ്യത്യസ്തമാക്കുന്നത് എന്താണ് എന്നത് ക്രിസ്റ്റ്യാനോ തുറന്നു പറഞ്ഞിട്ടുണ്ട്. അതായത് സൗദി അറേബ്യയിലെ ചൂട് വല്ലാത്ത ചൂട് തന്നെയാണെന്ന് ക്രിസ്റ്റ്യാനോ സമ്മതിച്ചു കഴിഞ്ഞു.പക്ഷേ തനിക്ക് ഇപ്പോൾ ഈ കാലാവസ്ഥ പരിചയമായെന്നും ക്രിസ്റ്റ്യാനോ പറഞ്ഞിട്ടുണ്ട്.
സൗദിയിലെ ഏറ്റവും വലിയ ഡിഫറൻസായിക്കൊണ്ട് ഞാൻ കണ്ടെത്തിയത് ഇവിടത്തെ ചൂടു തന്നെയാണ്.ഇവിടത്തെ ചൂട് വലിയതാണ്.അതുകൊണ്ടുതന്നെ ട്രെയിനിങ് സെഷനുകൾ വൈകിയാണ് ആരംഭിക്കാറുള്ളത്.ചൂട് മാറിയതിനുശേഷമാണ് ആരംഭിക്കുക.പക്ഷേ ഇപ്പോൾ എനിക്ക് ഇതൊക്കെ പരിചയമായിട്ടുണ്ട്. ഇവിടത്തെ ആരാധകർ അടിപൊളിയാണ്, ക്രിസ്റ്റ്യാനോ റൊണാൾഡോ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
അടുത്ത സീസണിലും റൊണാൾഡോ അൽ നസ്റിന് വേണ്ടി തന്നെയാണ് കളിക്കുക.പക്ഷേ കഴിഞ്ഞ രണ്ടു വർഷങ്ങളായി ഒരു കിരീടം പോലും നേടാൻ കഴിയാത്ത അവസ്ഥയിലൂടെയാണ് റൊണാൾഡോ പോയിക്കൊണ്ടിരിക്കുന്നത്. വരുന്ന സീസൺ ക്രിസ്റ്റ്യാനോക്ക് ചിലതൊക്കെ തെളിയിക്കാൻ ഉള്ളതാണ്.