ഈ പ്രീ സീസണിൽ ഒരുപാട് മത്സരങ്ങൾ കളിച്ചിട്ടും ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഗോൾ നേടാൻ കഴിയാത്തത് വിമർശനങ്ങൾക്ക് കാരണമായിരുന്നു.അൽ നസ്റിന് വേണ്ടി അവസാനമായി കളിച്ച ഒമ്പത് മത്സരങ്ങളിൽ റൊണാൾഡോ ഗോൾ നേടിയിരുന്നില്ല.ഇതോടുകൂടി വിമർശനങ്ങൾ അധികരിക്കുകയായിരുന്നു. പക്ഷേ ഇന്നലത്തോടുകൂടി അതിന് റൊണാൾഡോ അറുതി വരുത്തിയിട്ടുണ്ട്.
അറബ് ക്ലബ്ബ് ചാമ്പ്യൻസ് കപ്പ് ഗ്രൂപ്പ് സിയിൽ നടന്ന മത്സരത്തിൽ അൽ നസ്റും മൊണാസ്റ്റിറും തമ്മിലായിരുന്നു മത്സരം. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ഈ മത്സരത്തിൽ അൽ നസ്ർ വിജയിച്ചത്. ഒരു ഗോൾ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് നേടിയത്. ഈ സീസണിലെ ആദ്യ ഗോൾ ഇപ്പോൾ റൊണാൾഡോ നേടി കഴിഞ്ഞു.
Cristiano Ronaldo has now scored in 22 seasons in a row 🤯🔥
— CristianoXtra (@CristianoXtra_) July 31, 2023
Eternal 🐐 pic.twitter.com/9EhClOejoR
42ആം മിനുട്ടിലാണ് അൽ നസ്ർ ആദ്യ ഗോള്‍ നേടിയത്.ഗരീബിന്റെ അസിസ്റ്റിൽ നിന്നും ടാലിസ്ക്കയാണ് ഗോൾ നേടിയത്. പിന്നീട് അൽ നസ്ർ ഒർ സെൽഫ് ഗോൾ വഴങ്ങി.അതിനുശേഷം ആണ് റൊണാൾഡോയുടെ ഗോൾ വന്നത്.സുൽത്താന്റെ ക്രോസ് ഒരു കിടിലൻ ഹെഡറിലൂടെ റൊണാൾഡോ വലയിൽ എത്തിക്കുകയായിരുന്നു. അതിനുശേഷം മത്സരത്തിന്റെ അവസാനത്തിൽ അൽ അംറി,അലിവ എന്നിവർ കൂടി ഗോൾ നേടിയതോടെ അൽ നസ്ർ വിജയം സ്വന്തമാക്കുകയായിരുന്നു.
Cristiano Ronaldo vs Monastir | Highlights.
— CristianoXtra (@CristianoXtra_) July 31, 2023
pic.twitter.com/zMZWsjLY9U
രണ്ടു മത്സരങ്ങളിൽ നിന്ന് നാല് പോയന്റ് ഉള്ള അൽ നസ്ർ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ് ഉള്ളത്. ആദ്യമത്സരത്തിൽ അൽ ശബാബിനോട് സമനില വഴങ്ങിയിരുന്നു. ഇനി അടുത്ത മത്സരം സമലെക് എസ്സിക്കെതിരെയാണ്.