വയസ്സ് 38, ലീഗിലെ ടോപ് സ്കോറർ,ഈ വർഷം ഏറ്റവും കൂടുതൽ ഗോൾ നേടിയ രണ്ടാം താരം,ക്രിസ്റ്റ്യാനോ അത്ഭുതമാണ്

ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ പ്രായത്തിലും തന്റെ ഗോൾ വേട്ട തുടർന്നുകൊണ്ടിരിക്കുകയാണ്.സൗദി അറേബ്യൻ ലീഗിൽ ഏറ്റവും പുതുതായി നടന്ന മത്സരത്തിൽ അൽ നസ്ർ അൽ അഹ്ലിയെ പരാജയപ്പെടുത്തിയിരുന്നു.4-3 എന്ന സ്കോറിനായിരുന്നു അൽ നസ്റിന്റെ വിജയം.മത്സരത്തിൽ തിളങ്ങിയത് റൊണാൾഡോ തന്നെയാണ്.

സൂപ്പർ ഗോൾകീപ്പറായ മെന്റിക്കെതിരെ രണ്ട് ഗോളുകളാണ് റൊണാൾഡോ നേടിയത്. മത്സരത്തിന്റെ തുടക്കത്തിലും സെക്കൻഡ് ഹാഫിന്റെ തുടക്കത്തിലും റൊണാൾഡോ ഗോൾ കണ്ടെത്തി.വീക്ക് ഫൂട്ട് ഗോളുകളായിരുന്നു രണ്ടും.38 വയസ്സുള്ള റൊണാൾഡോ യുവതാരങ്ങളെ പോലും അമ്പരപ്പിക്കുന്ന ഫോമിലാണ് ഇപ്പോൾ ഉള്ളത്.

നിരവധി സൂപ്പർതാരങ്ങൾ വാഴുന്ന സൗദി ലീഗിൽ ഗോൾ വേട്ടയിൽ ഒന്നാം സ്ഥാനത്തുള്ളത് റൊണാൾഡോ തന്നെയാണ്.9 ഗോളുകൾ നേടിയ റൊണാൾഡോ തന്നെയാണ് ലീഗിലെ ടോപ്പ് സ്കോറർ. 6 ഗോളുകൾ വീതം നേടിയിട്ടുള്ള മാൽക്കം,മൗസേ ഡെമ്പലെ എന്നിവരാണ് രണ്ടാം സ്ഥാനത്ത് വരുന്നത്. ആറു മത്സരങ്ങളിൽ നിന്നാണ് 9 ഗോളുകളും നാല് അസിസ്റ്റുകളും റൊണാൾഡോ നേടിയിട്ടുള്ളത്.

മാത്രമല്ല ഈ വർഷം ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളുടെ ലിസ്റ്റിൽ രണ്ടാം സ്ഥാനത്ത് റൊണാൾഡോയാണ്. ലോക ഫുട്ബോളിലെ ഇപ്പോഴത്തെ സൂപ്പർ താരങ്ങളായ എംബപ്പേ,ഹാലന്റ് എന്നിവരോടാണ് 38 വയസ്സുള്ള റൊണാൾഡോ മത്സരിക്കുന്നത്. 2023 ൽ 37 ഗോളുകൾ നേടിയിട്ടുള്ള ഹാലന്റാണ് ഒന്നാം സ്ഥാനത്ത്.34 ഗോളുകൾ നേടിയിട്ടുള്ള റൊണാൾഡോ രണ്ടാമതും 33 ഗോളുകൾ നേടിയിട്ടുള്ള എംബപ്പേ മൂന്നാമതുമാണ്. റൊണാൾഡോ പുലർത്തുന്ന സ്ഥിരത ഇതിൽ നിന്നും ഊഹിച്ചെടുക്കാം.

മാത്രമല്ല ഈ വർഷം 13 മാച്ച് വിന്നിങ് ഗോളുകൾ റൊണാൾഡോ നേടി കഴിഞ്ഞു. അതായത് 13 മത്സരങ്ങളിൽ ടീമിനെ വിജയിപ്പിച്ചത് റൊണാൾഡോയുടെ ഗോളുകളാണ്. ഈ സീസണിൽ ആകെ 14 മത്സരങ്ങളാണ് റൊണാൾഡോ കളിച്ചത്.അതിൽ നിന്ന് 15 ഗോളുകളും 5 അസിസ്റ്റുകളും റൊണാൾഡോ ക്ലബ്ബിനായി നേടിയിട്ടുണ്ട്.മാരക ഫോമിലാണ് താരം ഇപ്പോൾ കളിക്കുന്നത് എന്നർത്ഥം.

Al NassrCristiano Ronaldo
Comments (0)
Add Comment