എന്തോരം സൂപ്പർതാരങ്ങളുണ്ട്, എന്നിട്ടും ഈ 38 കാരനാണ് ഏറ്റവും കൂടുതൽ ഗോളുകളും അസിസ്റ്റുകളും ലീഗിൽ നേടിയ താരം.

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോൾ കിടിലൻ പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ ഹാട്രിക്ക് നേടാൻ റൊണാൾഡോക്ക് കഴിഞ്ഞിരുന്നു. അതിനുപുറമേ ഒരു അസിസ്റ്റും റൊണാൾഡോ നേടിയിരുന്നു.ഇതിന് പുറമേ ഇന്നലത്തെ മത്സരത്തിലും റൊണാൾഡോ കിടിലൻ പ്രകടനമാണ് നടത്തിയത്.

അൽ ഷബാബിനെതിരെ രണ്ടു ഗോളുകൾ റൊണാൾഡോ നേടിയിട്ടുണ്ട്.ഒരു അസിസ്റ്റും നേടി. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ നിന്ന് 5 ഗോളുകളാണ് റൊണാൾഡോ നേടിയത്. ഈ വർഷം ഏറ്റവും കൂടുതൽ നേടിയ രണ്ടാമത്തെ താരം 38 വയസ്സുള്ള റൊണാൾഡോയാണ്.അദ്ദേഹം 30 ഗോളുകൾ ഇപ്പോൾ പൂർത്തിയാക്കി കഴിഞ്ഞു.

അതേസമയം സൗദി അറേബ്യൻ ലീഗിലെ ആദ്യ മത്സരം റൊണാൾഡോ കളിച്ചിരുന്നില്ല. കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ നിന്ന് അഞ്ചു ഗോളുകളാണ് റൊണാൾഡോ നേടിയിട്ടുള്ളത്. മാത്രമല്ല ഈ രണ്ടു മത്സരങ്ങളിൽ നിന്നും രണ്ട് അസിസ്റ്റുകളും റൊണാൾഡോ നേടി.അതായത് സൗദി അറേബ്യൻ ലീഗിൽ ഈ സീസണിൽ അഞ്ചു ഗോളുകളും രണ്ട് അസിസ്റ്റുകളും.

നിരവധി സൂപ്പർതാരങ്ങളാൽ സമ്പന്നമാണ് സൗദി അറേബ്യൻ ലീഗ് ഇപ്പോൾ. എന്നിട്ടും റൊണാൾഡോ തന്നെയാണ് ഒന്നാമൻ.ഈ സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരവും ഈ സീസണിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നേടിയ താരവും ഇപ്പോൾ റൊണാൾഡോയാണ്. അസിസ്റ്റുകളുടെ കാര്യത്തിൽ ഒന്നാം സ്ഥാനം പങ്കിടാൻ മറ്റു താരങ്ങളുമുണ്ട്. പക്ഷേ ഗോളടിയിൽ റൊണാൾഡോ തന്നെയാണ് ഒന്നാണ്. നാല് ഗോളുകൾ വീതം നേടിയിട്ടുള്ള മാൽക്കം,മാനെ,ഹമദല്ല എന്നിവരാണ് തൊട്ടു പുറകിൽ വരുന്നത്. ഈ സീസണിലും റൊണാൾഡോ ലോക ഫുട്ബോളിനെ ഞെട്ടിക്കും എന്ന് ഉറപ്പാണ്.

Al NassrCristiano Ronaldo
Comments (0)
Add Comment