ദാനമായി കൊടുത്തതല്ല, നേടിയെടുത്തത് :ക്രിസ്റ്റ്യാനോയുടെ ബാലൺഡി’ഓർ അടക്കമുള്ള വ്യക്തിഗത മികവുകളെ പ്രശംസിച്ച് സഹോദരി.

ഈ വർഷത്തെ ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൺഡി’ഓർ അവാർഡ് ഫ്രാൻസ് ഫുട്ബോൾ മാഗസിൻ സമ്മാനിച്ചു കഴിഞ്ഞിരുന്നു. ലയണൽ മെസ്സിയാണ് നേടിയിട്ടുള്ളത്. ലയണൽ മെസ്സിക്ക് എട്ടാംതവണയും ബാലൺഡി’ഓർ ലഭിച്ചതോടെ പല രൂപത്തിലുള്ള പ്രതിഷേധങ്ങൾ വിവിധ ഭാഗങ്ങളിൽ നിന്നും ഉയർന്നിരുന്നു. ലയണൽ മെസ്സിയെക്കാൾ അർഹിച്ചത് ഏർലിംഗ് ഹാലന്റാണ് എന്ന അഭിപ്രായക്കാർ ലോക ഫുട്ബോളിൽ ഉയർന്നുവന്നിരുന്നു.

മെസ്സിയുടെ പ്രധാനപ്പെട്ട എതിരാളിയായിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് തന്നെ ഈ വിഷയത്തിൽ ചില നീരസങ്ങൾ ഉണ്ടായിരുന്നു. അതായത് ലയണൽ മെസ്സിക്ക് ലഭിച്ച ബാലൺഡി’ഓർ അനർഹമാണെന്നും മറ്റുള്ളവരുടെ 3 ബാലൺഡി’ഓർ അവാർഡുകൾ ഇതുവരെ മെസ്സി തന്നെ കരിയറിൽ തട്ടിയെടുത്തിട്ടുണ്ട് എന്ന് ആരോപിച്ചുകൊണ്ട് വന്ന പോസ്റ്റിന് ക്രിസ്റ്റ്യാനോ റൊണാൾഡോ ലൈക്ക് ചെയ്യുകയും കമന്റ് ചെയ്യുകയും ചെയ്തിരുന്നു. ചിരിക്കുന്ന ഇമോജികളായിരുന്നു റൊണാൾഡോ കമന്റ് ചെയ്തിരുന്നത്.

അതായത് മെസ്സിക്ക് ഇത്തവണത്തെ ബാലൺഡി’ഓർ ലഭിച്ചതിൽ റൊണാൾഡോക്ക് എതിർപ്പുണ്ട് എന്ന് തന്നെയാണ് അതിൽ നിന്ന് വ്യക്തമാവുന്നത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ സഹോദരിയായ കാത്തിയ അവയ്റോയിൽ നിന്നും സമാനമായ ഒരു പ്രവർത്തി ഉണ്ടായിട്ടുണ്ട്.അതായത് ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റ് ഉണ്ടായിരുന്നു.ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ 5 ബാലൺഡി’ഓർ പുരസ്കാരങ്ങൾ ഉൾപ്പെടെയുള്ള നിരവധി വ്യക്തിഗത അവാർഡുകളുമായി നിൽക്കുന്ന ഒരു ചിത്രമായിരുന്നു പങ്കുവെക്കപ്പെട്ടിരുന്നത്.ആരും നൽകിയതല്ല, നേടിയെടുത്തത് എന്നായിരുന്നു അതിന്റെ ക്യാപ്ഷൻ.

അതായത് റൊണാൾഡോക്ക് ആരും തന്നെ ഒന്നും ദാനമായി നൽകിയിട്ടില്ല, റൊണാൾഡോ സ്വന്തമാക്കിയതെല്ലാം അദ്ദേഹം പൊരുതി നേടിയതാണ് എന്നാണ് ഈ പോസ്റ്റ് അർത്ഥമാക്കുന്നത്. ലയണൽ മെസ്സിയെയാണ് പരോക്ഷമായി ഇത് വിമർശിക്കുന്നത്. ഇത് റൊണാൾഡോയുടെ സഹോദരി ശരി വച്ചിട്ടുണ്ട്. ഈ പോസ്റ്റിന് താഴെ അവർ കമന്റ് രേഖപ്പെടുത്തി. കയ്യടിക്കുന്ന 5 ഇമോജികളാണ് അവർ കമന്റ് ചെയ്തിരിക്കുന്നത്.

റൊണാൾഡോയുടെയും സഹോദരിയുടെയുമൊക്കെ ഇൻസ്റ്റഗ്രാമിലെ ഇടപെടുകല്ലുകൾ ഇപ്പോൾ ഫുട്ബോൾ ആരാധകർക്കിടയിൽ ചർച്ചയാവുന്നുണ്ട്. പലരും റൊണാൾഡോക്കെതിരെ വിമർശനങ്ങൾ ഉയർത്തുന്നുമുണ്ട്. റൊണാൾഡോക്ക് മെസ്സിയോട് വിരോധമുണ്ടെങ്കിലും അത് പരസ്യമായി പ്രകടിപ്പിക്കുന്നത് വളരെ മോശമായ കാര്യമാണ് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. അത് റൊണാൾഡോയുടെ പ്രശസ്തിക്ക് തന്നെയാണ് കോട്ടം തട്ടിക്കുക.

Ballon d'orCristiano RonaldoLionel Messi
Comments (0)
Add Comment