ഗ്രൗണ്ടിലൂടെ തേരാ പാര നടക്കുന്ന മെസ്സിക്കെന്തിനാണ് വിശ്രമം? മുൻ അമേരിക്കൻ താരം ചോദിക്കുന്നു.
ലയണൽ മെസ്സി ഇന്റർ മയാമിക്ക് വേണ്ടി അരങ്ങേറിയതിനുശേഷം അവർ കളിച്ച എല്ലാ മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. 8 മത്സരങ്ങളിലും മെസ്സി കളിക്കുകയും ഗോൾ കോൺട്രിബ്യൂട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്. 10 ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് മെസ്സി നേടിയിട്ടുള്ളത്. ഒരു ട്രോഫിയും ക്ലബ്ബിന് നേടിക്കൊടുക്കാൻ ലയണൽ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്.
കുറഞ്ഞ ദിവസത്തിനുള്ളിൽ ഒരുപാട് മത്സരങ്ങൾ കളിക്കുന്നതിനാൽ ലയണൽ മെസ്സിക്ക് വിശ്രമം നൽകുമെന്ന വാർത്തകൾ സജീവമാണ്. ഇന്റർ മയാമിയുടെ കോച്ചായ ജെറാർഡോ മാർട്ടിനോ തന്നെ പറഞ്ഞിരുന്നു ഏതെങ്കിലും ഒരു ഘട്ടത്തിൽ മെസ്സിക്ക് വിശ്രമം നൽകുമെന്ന്. എന്നാൽ മുൻ അമേരിക്കൻ താരവും എംഎൽഎസ് താരമായിരുന്ന അലക്സി ലാലാസ് ഇതിനെ ചോദ്യം ചെയ്തിട്ടുണ്ട്. മിക്ക സമയങ്ങളിലും ഗ്രൗണ്ടിലൂടെ വെറുതെ നടക്കുന്ന മെസ്സിക്ക് എന്തിനാണ് വിശ്രമം എന്നാണ് ഇദ്ദേഹം ചോദിച്ചത്.
ലയണൽ മെസ്സിക്ക് എന്ത് വർക്ക് ലോഡ് ആണ് ഉള്ളത്? എന്തിനാണ് ലോഡ് മാനേജ്മെന്റ് ചെയ്യേണ്ട കാര്യം?മത്സരത്തിന്റെ ഭൂരിഭാഗം സമയത്തും മെസ്സി നടക്കുകയാണ് ചെയ്യുന്നത്. ഇത്ര പേടിക്കേണ്ട കാര്യമൊന്നുമില്ല. മെസ്സി എപ്പോഴും വെറുതെ നടക്കുകയാണ് ചെയ്യുക. നടക്കേണ്ട എന്ന് തോന്നാത്ത ചില സമയങ്ങളിൽ മാത്രമാണ് മെസ്സി അത് ചെയ്യാതിരിക്കുക,അലക്സി ലാലാസ് ട്വിറ്ററിലൂടെ പറഞ്ഞു.
അമേരിക്കയിൽ എത്തിയതിനുശേഷം മാന്ത്രികമായ ഒരുപാട് നീക്കങ്ങൾ നടത്താൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്.കഴിഞ്ഞ മത്സരത്തിൽ തന്നെ ലയണൽ മെസ്സിയുടെ രണ്ട് അസിസ്റ്റുകൾ ഇന്റർ മയമിയുടെ രക്ഷയ്ക്ക് എത്തുകയായിരുന്നു.ന്യൂയോർക്ക് റെഡ് ബുൾസാണ് അടുത്ത മത്സരത്തിൽ ഇന്റർ മയാമിയുടെ എതിരാളികൾ. ഈ മത്സരത്തിൽ മെസ്സി കളിക്കും എന്ന് തന്നെയാണ് കരുതുന്നത്.