എന്നെ വേദനിപ്പിക്കാൻ ഇപ്പോൾ ആർക്കും കഴിയില്ല, ക്ലബ്ബ് വിടണമെങ്കിൽ എന്നേ ആവാമായിരുന്നു: മലയാളി താരം രാഹുൽ!
കഴിഞ്ഞ രണ്ട് ഐഎസ്എൽ മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി സ്റ്റാർട്ട് ചെയ്തിട്ടുള്ള മലയാളി താരമാണ് രാഹുൽ കെപി. മികച്ച പ്രകടനം പുറത്തെടുക്കാൻ അദ്ദേഹം ശ്രമിക്കുന്നുണ്ട് എന്നത് ഒരു വസ്തുതയാണ്.പക്ഷേ പ്രതീക്ഷിച്ച രൂപത്തിലുള്ള ഒരു ഇമ്പാക്ട് ഉണ്ടാക്കാൻ അദ്ദേഹത്തിന് കഴിയുന്നില്ല. ഹാർഡ് വർക്കിലൂടെ കൂടുതൽ മികവിലേക്ക് അദ്ദേഹം ഉയരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ആ ഒരു വിശ്വാസത്തിന്റെ പുറത്താണ് സ്റ്റാറേ കൂടുതൽ അവസരങ്ങൾ താരത്തിന് നൽകുന്നത്.
രാഹുലുമായി ബന്ധപ്പെട്ടുകൊണ്ട് ഒരുപാട് റൂമറുകൾ ഇടക്കാലത്ത് പ്രചരിച്ചിരുന്നു.അതായത് കഴിഞ്ഞ സീസണിൽ താരം മോശം പ്രകടനമായിരുന്നു നടത്തിയിരുന്നത്. അതുകൊണ്ടുതന്നെ ഒരുപാട് വിമർശനങ്ങൾ അദ്ദേഹത്തിന് ഏൽക്കേണ്ടി വന്നിരുന്നു.ഒരു ഗോൾ പോലും നേടാൻ താരത്തിന് കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തെ ഒഴിവാക്കണമെന്ന് ആവശ്യം ആരാധകർക്കിടയിൽ നിന്നും തന്നെ ഉയർന്നിരുന്നു. മാത്രമല്ല താരത്തിന്റെ ആറ്റിട്യൂഡിനും വലിയ വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു.
അതുകൊണ്ടുതന്നെ താരം ക്ലബ്ബ് വിട്ടേക്കും എന്നുള്ള റൂമറുകൾ ഉണ്ടായിരുന്നു. പക്ഷേ ബ്ലാസ്റ്റേഴ്സിനകത്ത് തന്നെ തുടരാൻ രാഹുൽ തീരുമാനിക്കുകയായിരുന്നു.ഇതേക്കുറിച്ച് ചില കാര്യങ്ങൾ അദ്ദേഹം പറഞ്ഞിട്ടുണ്ട്. ആരാധകരുടെ സൈബർ ആക്രമണത്തെ കുറിച്ചും ക്ലബ്ബ് വിടുന്നതിനെക്കുറിച്ചുമൊക്കെയാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.രാഹുലിന്റെ വാക്കുകൾ ഇപ്രകാരമാണ്.
‘ഞാൻ മാനസികമായി ഏറെ കരുത്തനാണ് ഇപ്പോൾ.മാനസികമായി എന്നെ വേദനിപ്പിക്കാൻ ഇപ്പോൾ ആർക്കും കഴിയില്ല.എനിക്ക് ക്ലബ്ബ് വിടണമായിരുന്നുവെങ്കിൽ നേരത്തെ തന്നെ അത് ആവാമായിരുന്നു.ഈ സീസണിൽ തന്നെ ക്ലബ്ബ് വിടാനുള്ള ഓപ്ഷൻ എന്റെ മുന്നിൽ ഉണ്ടായിരുന്നു. പക്ഷേ ഇവിടെ മികച്ച പ്രകടനം നടത്തിക്കൊണ്ട് തെളിയിക്കുക എന്നതായിരുന്നു എന്റെ മൈൻഡിൽ ഉണ്ടായിരുന്നത്. അതുകൊണ്ടാണ് ഇവിടെ തുടരാൻ തീരുമാനിച്ചത് ‘രാഹുൽ പറഞ്ഞു.
അതായത് കൂടുതൽ മികച്ച പ്രകടനം നടത്തി തന്റെ മൂല്യം തെളിയിക്കാനുള്ള ശ്രമങ്ങളിലാണ് രാഹുൽ ഉള്ളത്. ആദ്യത്തെ രണ്ട് മത്സരങ്ങളിലും അദ്ദേഹം ഹാർഡ് വർക്ക് ചെയ്തിട്ടുണ്ടെങ്കിലും വേണ്ടത്ര ഫലം കണ്ടിട്ടില്ല. പക്ഷേ അധികം വൈകാതെ തന്നെ പഴയ രാഹുലിനെ തിരികെ ലഭിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.