കേരള ബ്ലാസ്റ്റേഴ്സിലെ കഠിനാധ്വാനി,ലൂണയെ പിന്നിലാക്കി സക്കായ്.

കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി തകർപ്പൻ പ്രകടനമാണ് സൂപ്പർ താരം അഡ്രിയാൻ ലൂണ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. ആദ്യ മത്സരത്തിൽ ബംഗളൂരുവിനെതിരെ ഒരു ഗോൾ നേടിയിരുന്നു. രണ്ടാം മത്സരത്തിൽ ജംഷഡ്പൂരിനെതിരെ ബ്ലാസ്റ്റേഴ്സിന്റെ വിജയ ഗോൾ നേടിയത് ലൂണയായിരുന്നു. ഈ ഗോളുകൾക്ക് പുറമേ മൈതാനം മുഴുവനും പറന്ന് നടന്ന് കളിക്കുന്ന ഒരു രീതിയാണ് ലൂണ സ്വീകരിച്ചിരുന്നത്.

ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിൽ ഏറ്റവും കൂടുതൽ ദൂരം ഓടിയ താരം ലൂണയായിരുന്നു. എന്നാൽ രണ്ടാമത്തെ മത്സരത്തിൽ ലൂണയെ മറികടന്നുകൊണ്ട് ഡൈസുക്കെ സക്കായ് രംഗപ്രവേശനം ചെയ്തിട്ടുണ്ട്. ആ മത്സരത്തിൽ ഏറ്റവും കൂടുതൽ ദൂരം പിന്നിട്ട താരം ഈ ജാപ്പനീസ് സൂപ്പർതാരമാണ്.

10.4 കിലോമീറ്റർ ദൂരമാണ് സക്കായ് മത്സരത്തിൽ താണ്ടിട്ടുള്ളത്. ഇക്കാര്യത്തിൽ ലൂണയെ പിന്നിലാക്കാൻ ഈ ജാപ്പനീസ് താരത്തിന് കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല ലൂണ നേടിയ ഗോളിന് നിർണായകമായ ഒരു പാസ് നൽകാനും സക്കായ്ക്ക് സാധിച്ചിരുന്നു.

ഈ ട്രാൻസ്ഫർ വിൻഡോയുടെ ഏറ്റവും അവസാനത്തിലാണ് ഈ ജാപ്പനീസ് സൂപ്പർതാരത്തെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിരുന്നത്.ഇതിനോടകം തന്നെ ആരാധകരുടെ മനസ്സിൽ ഇടം നേടാൻ ഈ താരത്തിന് കഴിഞ്ഞിട്ടുണ്ട്.കാരണം രണ്ടു മത്സരങ്ങളിലും വളരെയധികം അധ്വാനിച്ചുകൊണ്ട് കളിക്കാൻ ഈ താരം ശ്രമിച്ചിട്ടുണ്ട്. കൂടുതൽ മികവുറ്റ പ്രകടനം അദ്ദേഹത്തിൽ നിന്നും വരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

പ്രീ സീസണിൽ ഒരു തകർപ്പൻ ഫ്രീകിക്ക് ഗോൾ കൂടി നേടിയ താരമാണ് സക്കായ്. അടുത്ത മത്സരത്തിൽ മുംബൈ സിറ്റി എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ആ മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിലും ഈ ജാപ്പനീസ് താരം ഉണ്ടായേക്കും.

Daisuke Sakaiindian Super leagueKerala Blasters
Comments (0)
Add Comment