ഡൈസുക്കെ സക്കായിയും പുറത്തേക്കോ? നിർണായക വിവരങ്ങൾ പുറത്ത്!

വരുന്ന സീസണിലേക്ക് കാര്യമായ മാറ്റങ്ങൾ വരുത്താൻ ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്. അതായത് പല പ്രധാനപ്പെട്ട താരങ്ങളെയും ഒഴിവാക്കാൻ ബ്ലാസ്റ്റേഴ്സ് തീരുമാനിച്ചിട്ടുണ്ട്. ചില താരങ്ങളെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുമുണ്ട്. അതായത് അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ ഇപ്പോൾ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ആരംഭിച്ചു എന്നർത്ഥം.

വിദേശ താരങ്ങളായ ദിമിത്രിയോസ്,മാർക്കോ ലെസ്ക്കോവിച്ച് എന്നിവർ ക്ലബ്ബ് വിട്ടേക്കും എന്നുള്ള റൂമറുകൾ സജീവമാണ്. അതേസമയം ക്യാപ്റ്റൻ അഡ്രിയാൻ ലൂണയെ നിലനിർത്താനാണ് കേരള ബ്ലാസ്റ്റേഴ്സ് ആഗ്രഹിക്കുന്നതെങ്കിലും അദ്ദേഹത്തിന്റെ കരാർ പുതുക്കുന്ന കാര്യം എവിടെയും എത്തിയിട്ടില്ല. അദ്ദേഹം ക്ലബ്ബിൽ തുടരും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.പെപ്രയുടെ കാര്യത്തിലും ബ്ലാസ്റ്റേഴ്സ് തീരുമാനങ്ങൾ ഒന്നും എടുത്തിട്ടില്ല.

ചെർനിച്ച് കോൺട്രാക്ട് പൂർത്തിയാക്കിക്കൊണ്ട് ക്ലബ്ബ് വിടാൻ സാധ്യതയുണ്ട്. അതേസമയം അടുത്ത സീസണിൽ ജോഷുവ സോറ്റിരിയോ ക്ലബ്ബിനോടൊപ്പം ഉണ്ടാകും.ജസ്റ്റിൻ ഇമ്മാനുവലും ക്ലബ്ബ് വിടാൻ തന്നെയാണ് സാധ്യത.എന്നാൽ മറ്റൊരു വിദേശ താരമായ മിലോസ് ഡ്രിൻസിച്ച് ബ്ലാസ്റ്റേഴ്സിനൊപ്പം തന്നെ തുടരും എന്നുള്ള റിപ്പോർട്ടുകൾ പുറത്തേക്ക് വന്നിട്ടുണ്ട്. ഇനി അവശേഷിക്കുന്ന താരം ജാപനീസ് താരമായ ഡൈസുക്കെ സക്കായിയാണ്.

അദ്ദേഹവുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ ഫുട്ബോൾ എക്സ്ക്ലൂസീവ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതായത് സക്കായി ബ്ലാസ്റ്റേഴ്സ് വിടാനാണ് ഇപ്പോൾ സാധ്യതകൾ. അദ്ദേഹത്തിന്റെ കോൺട്രാക്ട് പുതുക്കാൻ ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് താല്പര്യപ്പെടുന്നില്ല. പക്ഷേ അദ്ദേഹം ഇന്ത്യയിൽ തന്നെ തുടരാൻ വളരെയധികം സാധ്യതകൾ ഉണ്ട്. എന്തെന്നാൽ അദ്ദേഹത്തിന് മറ്റുള്ള ഐഎസ്എൽ ക്ലബ്ബുകളിൽ നിന്നും ഇപ്പോൾ ഓഫറുകൾ ലഭിച്ചിട്ടുണ്ട്.

ഈ സീസണിൽ ബ്ലാസ്റ്റേഴ്സിൽ എത്തുന്നതിനു മുൻപ് ഒഡീഷ്യയിൽ ട്രയൽ നടത്തിയ താരമാണ് സക്കായ്. അതിനുശേഷമാണ് അദ്ദേഹത്തെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുള്ളത്.17 മത്സരങ്ങളാണ് അദ്ദേഹം ഐഎസ്എല്ലിൽ കളിച്ചിട്ടുള്ളത്. അതിൽ നിന്ന് രണ്ടു ഗോളുകളും ഒരു അസിസ്റ്റും അദ്ദേഹം നേടിയിട്ടുണ്ട്.ബ്ലാസ്റ്റേഴ്സ് പ്രതീക്ഷിച്ച ഒരു ഇമ്പാക്ട് അദ്ദേഹത്തിന് ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല എന്ന് വേണം അനുമാനിക്കാൻ.

Daisuke SakaiISLKerala
Comments (0)
Add Comment