ദേ വീണ്ടും..! ഡൈസുകെ സക്കായിക്കും നന്ദി പറഞ്ഞ് ബ്ലാസ്റ്റേഴ്സ്!

കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ നാല് വ്യക്തികൾക്കായിരുന്നു നന്ദി പറഞ്ഞിരുന്നത്. ആദ്യം അസിസ്റ്റന്റ് പരിശീലകനായ ഫ്രാങ്ക്‌ ഡോവന് നന്ദി പറയുകയായിരുന്നു. പിന്നീട് ദിമിയുടെ പോസ്റ്റ് വന്നു. പിന്നീട് രണ്ട് ഗോൾകീപ്പർമാർക്ക് നന്ദി പറഞ്ഞു.കരൺജിത്തും ലാറ ശർമയുമായിരുന്നു ആ രണ്ടു താരങ്ങൾ. ഇങ്ങനെ നാല് പേർ ബ്ലാസ്റ്റേഴ്സ് വിട്ടതായി കൊണ്ട് ക്ലബ്ബ് പ്രഖ്യാപിക്കുകയായിരുന്നു.

നന്ദി പറച്ചിൽ ഇന്നും തുടരുകയാണ്.ബ്ലാസ്റ്റേഴ്സിന്റെ ജാപ്പനീസ് താരമായ ഡൈസുകെ സകായ് ഇനി ക്ലബ്ബിനോടൊപ്പമില്ല. അദ്ദേഹത്തെ ബ്ലാസ്റ്റേഴ്സ് കൈവിട്ട് കളഞ്ഞിട്ടുണ്ട്.ബ്ലാസ്റ്റേഴ്സ് തന്നെയാണ് ഇക്കാര്യം ഒഫീഷ്യലായി കൊണ്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒരു സീസൺ മാത്രം കളിച്ചു കൊണ്ടാണ് അദ്ദേഹം ഇപ്പോൾ മടങ്ങുന്നത്.

ഐഎസ്എല്ലിൽ ക്ലബ്ബിനെ വേണ്ടി ഇരുപത് മത്സരങ്ങളാണ് ഈ താരം കളിച്ചിട്ടുള്ളത്. അതിൽ നിന്ന് മൂന്ന് ഗോളുകളും ഒരു അസിസ്റ്റും ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഗോവക്കെതിരെ താരം നേടിയ ഫ്രീകിക്ക് ആരാധകർ മറക്കാൻ സാധ്യതയില്ല. ഒരുപിടി മികച്ച ഓർമ്മകൾ സമ്മാനിച്ചു കൊണ്ടാണ് അദ്ദേഹം മടങ്ങുന്നത്. മോശമല്ലാത്ത രൂപത്തിൽ അദ്ദേഹം ക്ലബ്ബിന് വേണ്ടി കളിച്ചിട്ടുണ്ട്.

അടുത്ത സീസൺ മുതൽ ഐഎസ്എല്ലിൽ ഏഷ്യൻ സൈനിങ്ങ് നിർബന്ധമില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. അതുകൊണ്ടുതന്നെ സക്കായിയെ നിലനിർത്തേണ്ട ആവശ്യം ബ്ലാസ്റ്റേഴ്സിന് മുന്നിൽ ഇല്ലായിരുന്നു. പക്ഷേ ആരാധകർക്ക് പ്രിയപ്പെട്ട ഒരു താരം കൂടി ഇപ്പോൾ ക്ലബ്ബിനോട് വിട പറയുകയാണ്.

Daisuke SakaiKerala Blasters
Comments (0)
Add Comment