ഇതാണ് പ്രതികാരം..ഒഡീഷ എഫ്സിയോട് മധുര പ്രതികാരം ചെയ്ത് ഡൈസുക്കെ സാക്കയ്.

കേരള ബ്ലാസ്റ്റേഴ്സ് ഒരു തകർപ്പൻ വിജയമാണ് ഇന്നലത്തെ മത്സരത്തിൽ സ്വന്തമാക്കിയിട്ടുള്ളത്.ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സ് ഒഡീഷയെ തോൽപ്പിച്ചത്.മികച്ച പ്രകടനം ബ്ലാസ്റ്റേഴ്സ് നടത്തിയിരുന്നു. പ്രത്യേകിച്ച് ഒരു ഗോളിന് പിറകിൽ പോയിട്ടും ബ്ലാസ്റ്റേഴ്സ് തിരിച്ചുവരികയായിരുന്നു.

ആദ്യം എടുത്തു പറയേണ്ടത് സച്ചിൻ സുരേഷിന്റെ പെനാൽറ്റി സേവ് തന്നെയാണ്. അതിനുശേഷം ദിമിയുടെ ഗോൾ കേരള ബ്ലാസ്റ്റേഴ്സിന് സമനില നൽകി. അതിനുശേഷമാണ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ മഴവിൽ ഗോൾ പിറക്കുന്നത്. വരെ സുന്ദരമായ ഒരു ഗോൾ തന്നെയാണ് അദ്ദേഹത്തിന്റെ മാന്ത്രിക ബൂട്ടുകളിൽ നിന്നും പിറന്നിട്ടുള്ളത്. അങ്ങനെ ടീം എല്ലാവരും ഒരുമിച്ച് നിന്നുകൊണ്ട് നേടിയ വിജയമാണ് ഒഡീഷക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് നേടിയിട്ടുള്ളത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ സമനില ഗോൾ ആരാധകരെ ഏറെ ശ്രദ്ധിച്ചിരുന്നു. എന്നാൽ ബുദ്ധിയും മികവും ഒരുമിച്ച് ചേർന്ന ഒരു ഗോൾ തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സ് നേടിയിട്ടുള്ളത്.അതായത് കേരള ബ്ലാസ്റ്റേഴ്സിന് അനുകൂലമായി ഒരു ഫൗൾ വിധിക്കുകയായിരുന്നു. സമയം പാഴാക്കാതെ ഉടൻതന്നെ അഡ്രിയാൻ ലൂണ ആ ബോൾ ജാപ്പനീസ് സൂപ്പർതാരമായ ഡൈസുക്കെ സാകയിലേക്ക് എത്തിക്കുകയായിരുന്നു.അദ്ദേഹം ബോളുമായി മുന്നോട്ടു വന്ന അതിവിദഗ്ധമായി ദിമിത്രിയോസിലേക്ക് കൈമാറി.ദിമി ഗോൾകീപ്പർക്ക് മുകളിലൂടെ തന്റെ തനതായ ശൈലിയിൽ അത് ഫിനിഷ് ചെയ്യുകയും ചെയ്തു.ഗോൾ പിറന്നതോടെ കൊച്ചിയിലെ മഞ്ഞക്കടൽ പൊട്ടിത്തെറിക്കുകയായിരുന്നു.

അസിസ്റ്റ് നേടിയ സാക്കയ്‌ക്ക് ഇത് ഒരർത്ഥത്തിൽ പ്രതികാരം കൂടിയാണ്.തന്നെ നിരസിച്ചു വിട്ട ഒഡീഷ്യ എഫ്സി എന്ന ക്ലബ്ബിനോടുള്ള പ്രതികാരം. അതായത് മാസങ്ങൾക്ക് മുന്നേ സാക്കയ് ഒഡീഷയോടൊപ്പം ട്രെയിനിങ് നടത്തിയിരുന്നു.പക്ഷേ അദ്ദേഹത്തെ ടീമിൽ നിലനിർത്താൻ അവർ തയ്യാറായിരുന്നില്ല.വേണ്ടെന്നു പറഞ്ഞ് റിജക്ട് ചെയ്യുകയായിരുന്നു. അങ്ങനെയാണ് ഒടുവിൽ സാക്കയ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയത്.

ഈ ജാപ്പനീസ് താരം ഇതുവരെ ബ്ലാസ്റ്റേഴ്സിന് വേണ്ടി അധ്വാനിച്ച് കളിച്ചിട്ടുണ്ട്. ഒഡീഷയെ കൊച്ചിയിൽ വച്ച് പരാജയപ്പെടുത്തിയപ്പോൾ അതിൽ വിസ്മരിക്കാൻ ആവാത്ത ഒരു പങ്ക് ഈ ജാപ്പനീസ് താരത്തിന്റെ തന്നെയാണ്. തന്നെ നിരസിച്ചു വിട്ടവർക്കെതിരെ തന്നെ മികച്ച പ്രകടനം നടത്തി വിജയം നേടാൻ സാധിച്ചത് സാക്കയ്ക്ക് സന്തോഷം നൽകുന്ന കാര്യമായിരിക്കും. തീർച്ചയായും കൂടുതൽ മികവോടുകൂടി അദ്ദേഹം കളിക്കും എന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷകൾ

Daisuke SakaiKerala BlastersOdisha Fc
Comments (0)
Add Comment