കേരള ബ്ലാസ്റ്റേഴ്സിന്റെ 2 മത്സരങ്ങൾ പൂർത്തിയായപ്പോൾ രണ്ടിലും വിജയിച്ചു കൊണ്ട് മുഴുവൻ പോയിന്റുകളും നേടാൻ ക്ലബ്ബിന് കഴിഞ്ഞിട്ടുണ്ട്.ഇനി മൂന്നാമത്തെ മത്സരത്തിനു വേണ്ടിയാണ് ബ്ലാസ്റ്റേഴ്സ് തയ്യാറെടുക്കുന്നത്. മുംബൈ സിറ്റി എഫ്സിയെ അവരുടെ ഗ്രൗണ്ടിൽ വച്ചുകൊണ്ടാണ് മൂന്നാമത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് നേരിടുന്നത്.
കഴിഞ്ഞ മത്സരത്തിൽ ജംഷെഡ്പൂർ എഫ്സിയെ ബ്ലാസ്റ്റേഴ്സ് ഏകപക്ഷീയമായ ഒരു ഗോളിനാണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റങ്ങൾ അലസമായിരുന്നു.എന്നാൽ രണ്ടാം പകുതിയിൽ കാര്യങ്ങൾ മാറി. രണ്ട് സബ്സ്റ്റിറ്റ്യൂഷനുകൾ വന്നതോടുകൂടിയാണ് ബ്ലാസ്റ്റേഴ്സ് മത്സരത്തിൽ പിടിമുറുക്കിയത്.
കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി രണ്ട് മത്സരങ്ങളിലും സ്റ്റാർട്ടിങ് ഇലവനിൽ കളിച്ച താരമാണ് ഡാനിഷ് ഫാറൂഖ്. എന്നാൽ അദ്ദേഹത്തിന് പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാൻ കഴിഞ്ഞിട്ടില്ല.കഴിഞ്ഞ മത്സരത്തിൽ വിജയിച്ചതിനുശേഷം ഈ താരം ആരാധകരെ പ്രശംസിച്ചിട്ടുണ്ട്. നിങ്ങളാണ് ഞങ്ങളെ വിജയത്തിലേക്ക് എത്തിച്ചത് എന്നാണ് ഈ സൂപ്പർ താരം ആരാധകരോടായി പറഞ്ഞിട്ടുള്ളത്.
Making our victory sweeter with a touch of their magic! 🤌⚽#KBFCJFC #KBFC #KeralaBlasters pic.twitter.com/ggcdlKSJDW
— Kerala Blasters FC (@KeralaBlasters) October 5, 2023
യെല്ലോ ആർമി..നിങ്ങളാണ് ഞങ്ങളെ വിജയത്തിലേക്ക് വലിച്ചെടുപ്പിച്ചത്.ഈ കിടിലൻ ആരാധകർക്ക് മുന്നിൽ മറ്റൊരു കിടിലൻ രാത്രി കൂടി ഇപ്പോൾ അവസാനിച്ചിരിക്കുന്നു.ഇനിയും നിങ്ങളുടെ ഈ സപ്പോർട്ട് തുടരണം. ഞങ്ങൾ ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ല, വീഴാൻ അനുവദിക്കുകയും ഇല്ല. സർവ്വസ്തുതിയും ദൈവത്തിന്,ഇതാണ് ഡാനിഷിന്റെ പോസ്റ്റ് പറയുന്നത്.
The graft goes on ahead of our first away fixture of the season! 👊#MCFCKBFC #KBFC #KeralaBlasters pic.twitter.com/9XEH2bBrUD
— Kerala Blasters FC (@KeralaBlasters) October 5, 2023
കഴിഞ്ഞ മത്സരത്തിൽ ഡാനിഷിനെ പിൻവലിച്ചു കൊണ്ടായിരുന്നു കോച്ച് വിബിൻ മോഹനനെ കളിക്കളത്തിലേക്ക് കൊണ്ടുവന്നിരുന്നത്.ഡാനിഷിനേക്കാൾ മികച്ച രൂപത്തിൽ മലയാളി താരം കളിച്ചു എന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ ഡാനിഷിനെ പുറത്തിരുത്തി വിബിനെ സ്റ്റാർട്ടിങ് ഇലവനിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ആരാധകർക്കിടയിൽ നിന്നും വ്യാപകമായി ഉയരുന്നുണ്ട്.