ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തണം,താനിപ്പോൾ ചെയ്യുന്നത് എന്തെന്ന് വ്യക്തമാക്കി കേരള ബ്ലാസ്റ്റേഴ്സ് മിഡ്‌ഫീൽഡർ!
കേരള ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരതാരമായ ഡാനിഷ് ഫാറൂഖ് നിലവിൽ ക്ലബ്ബിന്റെ സ്ഥിരസാന്നിധ്യമാണ്. കഴിഞ്ഞ സീസണിൽ താരത്തെ ഇവാൻ വുക്മനോവിച്ച് സ്ഥിരമായി ഉപയോഗപ്പെടുത്തിയിരുന്നു. ഇത്തവണ സ്റ്റാറേയും അദ്ദേഹത്തെ ഉപയോഗപ്പെടുത്തുന്നുണ്ട്. മോശമല്ലാത്ത രൂപത്തിൽ ഈ സീസണിൽ അദ്ദേഹം ഇതുവരെ കളിച്ചിട്ടുണ്ട്.
പക്ഷേ പലപ്പോഴും പ്രകടനം മോശമാകുന്നതിന്റെ പേരിൽ വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുള്ള താരം കൂടിയാണ് ഡാനിഷ്. എന്നാൽ അത് താരം മൈൻഡ് ചെയ്യുന്നില്ല.മറിച്ച് അദ്ദേഹം ഇപ്പോൾ ഹാർഡ് വർക്ക് ചെയ്യുകയാണ്. ഇന്ത്യൻ ദേശീയ ടീമിലേക്ക് തിരിച്ചെത്താൻ വേണ്ടിയാണ് ഡാനിഷ് ഇപ്പോൾ കഠിനമായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്.താരം തന്നെ ഇത് തുറന്നു പറഞ്ഞിട്ടുണ്ട്.
ഇന്ത്യൻ ദേശീയ ടീമിന് വേണ്ടി രണ്ട് മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള താരമാണ് ഡാനിഷ്. പക്ഷേ പിന്നീട് അദ്ദേഹത്തിന് സ്ഥാനം നഷ്ടമായി. ഇപ്പോൾ ഡാനിഷ് ഇന്ത്യൻ ടീമിൽ നിന്നും പുറത്താണ്.തനിക്ക് നഷ്ടമായ ആസ്ഥാനം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് ഈ സീസണിൽ ഇപ്പോൾ ഡാനിഷ് ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചുകൊണ്ടിരിക്കുന്നത്.അദ്ദേഹത്തിന്റെ വാക്കുകളിലേക്ക് പോകാം.
ഞാൻ എപ്പോഴും ഹാർഡ് വർക്കിൽ വിശ്വസിക്കുന്ന ഒരു താരമാണ്.ഞാൻ നന്നായി ഹാർഡ് വർക്ക് ചെയ്യും.ഇന്നലെ ഉണ്ടായിരുന്നതിനേക്കാൾ മികച്ചതാവാൻ വേണ്ടിയാണ് ഞാൻ ഇന്ന് വർക്ക് ചെയ്യുക.ഓരോ ദിവസവും എനിക്ക് മെച്ചപ്പെട്ടു കൊണ്ടേയിരിക്കണം. എന്റെ ഏറ്റവും ബെസ്റ്റ് ആയിട്ടുള്ള ലെവലിലേക്ക് എത്തണം. അങ്ങനെ ഈ വർഷം തന്നെ ഇന്ത്യൻ ടീമിലെ സ്ഥാനം തിരിച്ചുപിടിക്കണം, ഇതാണ് ഡാനിഷ് പറഞ്ഞിട്ടുള്ളത്.
നിലവിൽ ഒരുപാട് മികച്ച മധ്യനിര താരങ്ങൾ ഇന്ത്യൻ ടീമിൽ ഉണ്ട്. അതുകൊണ്ടുതന്നെ താരം ഒരല്പം ബുദ്ധിമുട്ടേണ്ടി വന്നേക്കും.ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഇപ്പോൾ വേണ്ടത് ഡാനിഷിൽ നിന്നുള്ള ഏറ്റവും മികച്ച പ്രകടനമാണ്.അത് നൽകാൻ താൻ തയ്യാറായിക്കഴിഞ്ഞു എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.