ഇന്ത്യൻ താരങ്ങൾക്ക് മെസ്സിക്കൊപ്പം കളിക്കാൻ സാധിക്കും,ഡേവിഡ് ബെക്കാം പറഞ്ഞത് കേട്ടോ?
ഐസിസി വേൾഡ് കപ്പിന്റെ സെമിഫൈനലിൽ ഇന്ത്യയും ന്യൂസിലാന്റും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ആ മത്സരത്തിൽ മുഖ്യാതിഥിയായി കൊണ്ട് എത്തിയത് ഇംഗ്ലീഷ് ഇതിഹാസമായ ഡേവിഡ് ബെക്കാമാണ്. അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിയുടെ സഹ ഉടമസ്ഥൻ കൂടിയാണ് ബെക്കാം. ആ ക്ലബ്ബിലാണ് മെസ്സി ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്. ലയണൽ മെസ്സിയെ കൊണ്ടുവരാൻ ബെക്കാമിന് സാധിച്ചിരുന്നു.
യുണിസെഫിന്റെ അംബാസിഡർ എന്ന നിലയിൽ ഒരുപാട് ദിവസം ബെക്കാം ഇന്ത്യയിൽ ചിലവഴിച്ചിരുന്നു.പ്രശസ്തരായ പല മാധ്യമങ്ങൾക്കും അദ്ദേഹം അഭിമുഖം നൽകുകയും ചെയ്തിരുന്നു.ദി ഹിന്ദുവിന് നൽകിയ അഭിമുഖത്തിൽ ഇന്ത്യൻ ഫുട്ബോളിനെ കുറിച്ച് അദ്ദേഹം സംസാരിച്ചിട്ടുണ്ട്.MLS ഇന്ത്യൻ ഫുട്ബോൾ മാർക്കറ്റിനെ എങ്ങനെ നോക്കിക്കാണുന്നു എന്നായിരുന്നു ചോദ്യം.
ഇന്ത്യൻ ഫുട്ബോൾ മാർക്കറ്റിനെ എംഎൽഎസ് പരിഗണിക്കുന്നുണ്ട് എന്ന് തന്നെയാണ് ബെക്കാം വ്യക്തമാക്കിയിട്ടുള്ളത്.ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും ഏത് ലീഗിൽ നിന്നും ഇന്റർ മയാമിയിലേക്ക് താരങ്ങളെ കൊണ്ടുവരുമെന്ന് ബെക്കാം പറഞ്ഞിട്ടുണ്ട്. അതായത് യോഗ്യതയുള്ള ഇന്ത്യൻ താരങ്ങൾക്ക് ലയണൽ മെസ്സിക്കൊപ്പം ഇന്റർ മയാമിയിൽ കളിക്കാൻ സാധിക്കും എന്ന് തന്നെയാണ് വ്യക്തമാവുന്നത്.പക്ഷേ മികവ് പുലർത്തി യോഗ്യത തെളിയിക്കണമെന്ന് മാത്രം.
ഞങ്ങളുടെ ടീമിലേക്ക് താരങ്ങളെ എത്തിക്കാൻ വേണ്ടി ഞങ്ങൾ എപ്പോഴും അന്വേഷണങ്ങൾ നടത്താറുണ്ട്, ഞങ്ങളുടെ ലീഗിലേക്ക് വേണ്ടിയും താരങ്ങളെ അന്വേഷിക്കാറുണ്ട്,ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള എല്ലാ ലീഗുകളെയും ഞങ്ങൾ ഒരുപോലെയാണ് പരിഗണിക്കുന്നത്, ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി കൊണ്ട് ബെക്കാം പറഞ്ഞിട്ടുള്ളത്.അതായത് മികച്ച താരമാണെങ്കിൽ ഇന്ത്യൻ താരങ്ങളെയും പരിഗണിക്കും എന്ന് തന്നെയാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
പക്ഷേ ഇന്ത്യൻ താരങ്ങൾ കുറച്ചുകൂടി മികവിലേക്ക് ഉയരേണ്ടതുണ്ട്.നിലവിൽ പുരോഗതിയുടെ പാതയിൽ തന്നെയാണ് ഇന്ത്യൻ ഫുട്ബോൾ ഉള്ളത്. ഭാവിയിൽ കൂടുതൽ മികച്ച താരങ്ങൾ ഉണ്ടാവുകയും അമേരിക്കൻ ലീഗ് കളിക്കുകയും ചെയ്യുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.ഗ്രാസ് റൂട്ട് ലെവലിൽ ഫുട്ബോളിനെ വളർത്തിക്കഴിഞ്ഞാൽ തീർച്ചയായും ഇന്ത്യയിൽ നിന്ന് മികച്ച താരങ്ങൾ ഉണ്ടാവുക തന്നെ ചെയ്യും.