ഫൈനൽ അവസാനിച്ച ഉടനെ തന്നെ മെസ്സി ഞങ്ങൾക്ക് മുന്നറിയിപ്പ് നൽകി:ഡി പോളിന്റെ വെളിപ്പെടുത്തൽ
കോപ്പ അമേരിക്ക ഫൈനലിൽ കൊളംബിയയെ തോൽപ്പിച്ചുകൊണ്ട് അർജന്റീന കിരീടം നിലനിർത്തി. ആ ഫൈനൽ അവസാനിച്ച ശേഷം അർജന്റീന നടത്തിയ കിരീടാഘോഷം വിവാദങ്ങളിലാണ് അവസാനിച്ചത്.അർജന്റൈൻ താരമായ എൻസോ റേസിസ്റ്റ് ചാന്റ് പാടുകയായിരുന്നു.എൻസോയെ കൂടാതെ പല അർജന്റൈൻ താരങ്ങളും ഇത് ഏറ്റുപാടിയിരുന്നു.
ഇത് വിവാദമായതോടെ അദ്ദേഹം മാപ്പ് പറഞ്ഞു.പക്ഷേ വലിയ പ്രതിഷേധങ്ങൾ അദ്ദേഹത്തിന് ഏൽക്കേണ്ടി വരികയാണ്. എന്നാൽ ലയണൽ മെസ്സി ഇതിന്റെ ഭാഗമായിരുന്നില്ല.അദ്ദേഹം ആ ബസ്സിൽ ഉണ്ടായിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം.മെസ്സി അമേരിക്കയിൽ തന്നെ തുടരുകയായിരുന്നു. ഇതേക്കുറിച്ച് നേരത്തെ തന്നെ ലയണൽ മെസ്സി തങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു എന്നുള്ള കാര്യം സഹതാരമായ റോഡ്രിഗോ ഡി പോൾ വെളിപ്പെടുത്തിയിട്ടുണ്ട്.
അതായത് ആരെയും അപമാനിക്കാതെ വേണം നമ്മൾ സെലിബ്രേഷൻ നടത്താൻ എന്ന് ഫൈനൽ അവസാനിച്ച ഉടനെ തങ്ങളോട് പറഞ്ഞിരുന്നു എന്നാണ് ഡി പോൾ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ പരിശോധിക്കാം.
ഫൈനൽ മത്സരം അവസാനിച്ച സമയം മെസ്സി ഞങ്ങളോട് വന്നു പറഞ്ഞു,നമ്മൾ ആരെയും പരിഹസിക്കരുത്,നമ്മുടെ വിജയം ആഘോഷിക്കുക മാത്രം ചെയ്യുക. അവർ എപ്പോഴും കിരീട ജേതാക്കൾക്കെതിരെ ആക്രമിക്കാൻ എന്തെങ്കിലുമൊക്കെ കണ്ടെത്തും. എന്തെങ്കിലുമൊക്കെ വിവാദങ്ങൾ ഉണ്ടാക്കി ഞങ്ങൾ നേടിയതിന്റെ ക്രെഡിറ്റ് തട്ടിമാറ്റാൻ നോക്കും, ഇതാണ് ഡി പോൾ പറഞ്ഞിട്ടുള്ളത്.
ഏതായാലും ഈ റേസിസ്റ്റ് വിവാദം അർജന്റീനക്ക് വലിയ തിരിച്ചടിയാണ് ഏൽപ്പിച്ചിരിക്കുന്നത്. പക്ഷേ അർജന്റീനയിലെ പലരും എൻസോക്ക് പിന്തുണ പ്രഖ്യാപിക്കുകയാണ് ചെയ്തിട്ടുള്ളത്. എന്നാൽ അർജന്റീനക്ക് പുറത്ത് നിന്നുള്ളവരിൽ നിന്ന് വലിയ വിമർശനങ്ങൾ ഇക്കാര്യത്തിൽ കേൾക്കേണ്ടി വരുന്നുണ്ട്.