സൗദി അറേബ്യൻ ഫുട്ബോളാണ് ഇപ്പോൾ ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുന്നത്.ഒരുപാട് പ്രധാനപ്പെട്ട താരങ്ങൾ അങ്ങോട്ട് പോകുന്ന തിരക്കിലാണ്. റൊണാൾഡോയും ബെൻസിമയും നെയ്മറും ഒക്കെ ഉൾപ്പെടെയുള്ള നിരവധി സൂപ്പർ താരങ്ങൾ അവിടെ എത്തിക്കഴിഞ്ഞു. എന്നാൽ ലോക ചാമ്പ്യന്മാരായ അർജന്റീന ടീമിൽ നിന്നുള്ളവർ അവിടെയില്ല.
ഡിബാല ഉൾപ്പെടെയുള്ള അർജന്റൈൻ താരങ്ങളെ സ്വന്തമാക്കാൻ സൗദി അറേബ്യൻ ക്ലബ്ബുകൾ ശ്രമിച്ചിരുന്നുവെങ്കിലും വിഫലമാവുകയായിരുന്നു.ഏറ്റവും പുതിയതായി കൊണ്ട് ശ്രമിച്ചത് ലോക ചാമ്പ്യനായ റോഡ്രിഗോ ഡി പോളിന് വേണ്ടിയാണ്. 15 മില്യൺ യൂറോ വാർഷിക സാലറിയായി കൊണ്ട് മൂന്നുവർഷത്തെ ഒരു കരാറാണ് ഈ മിഡ്ഫീൽഡർക്ക് അൽ അഹ്ലി വാഗ്ദാനം ചെയ്തത്.
30 മില്യൺ യൂറോക്ക് മുകളിലുള്ള ഒരു തുക അദ്ദേഹത്തിന്റെ ക്ലബ്ബായ അത്ലറ്റിക്കോ ഈ സൗദി ക്ലബ്ബ് വാഗ്ദാനം ചെയ്തു. എന്നാൽ ഡി പോൾ ഇത് നിരസിച്ചിട്ടുണ്ട്.യൂറോപ്പിൽ തന്നെ തുടരുക എന്നതിനാണ് അദ്ദേഹം പ്രാധാന്യം നൽകുന്നത്. അർജന്റീനയുടെയും അത്ലറ്റിക്കോ മാഡ്രിഡിന്റെയും പ്രധാനപ്പെട്ട താരമാണ് എന്ന ബോധ്യം അദ്ദേഹത്തിനുണ്ട്.സൗദി അറേബ്യയിലേക്ക് പോയിക്കൊണ്ട് അത് ഇല്ലാതാക്കാൻ ഇപ്പോൾ ഈ അർജന്റീന താരം ഉദ്ദേശിക്കുന്നില്ല.
സൗദി അറേബ്യയുടെ ഓഫർ അദ്ദേഹം നിരസിച്ചതായി പ്രധാനപ്പെട്ട ഫുട്ബോൾ ജേണലിസ്റ്റുകൾ എല്ലാവരും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മാത്രമല്ല അത്ലറ്റിക്കോ മാഡ്രിഡ് അദ്ദേഹത്തെ വിടണമെങ്കിൽ ചുരുങ്ങിയത് 90 മില്യൺ യൂറോ എങ്കിലും അവർക്ക് ലഭിക്കണം. അത് അൽ അഹ്ലി ഓഫർ ചെയ്തിട്ടുമില്ല.നിലവിൽ യാതൊരു കാരണവശാലും സൗദി അറേബ്യയിലേക്ക് പോവില്ല എന്ന ഒരു നിലപാടിൽ തന്നെയാണ് ഈ അർജന്റീന താരം ഉള്ളത്.