മെസ്സിയുണ്ടായിരുന്നുവെങ്കിൽ പോർച്ചുഗൽ വേൾഡ് കപ്പ് നേടിയേനെയെന്ന് പോർച്ചുഗൽ ലെജന്റ് ഡെക്കോ.
കഴിഞ്ഞ വേൾഡ് കപ്പിൽ മൊറോക്കോയോട് ക്വാർട്ടർ ഫൈനലിൽ പരാജയപ്പെട്ടുകൊണ്ടാണ് പോർച്ചുഗൽ പുറത്തായത്.ക്രിസ്റ്റ്യാനോ റൊണാൾഡോ അവസാനത്തെ വേൾഡ് കപ്പ് കളിച്ചു കഴിഞ്ഞിട്ടുണ്ട്.ഇനിയൊരു വേൾഡ് കപ്പിൽ അദ്ദേഹം ഉണ്ടാവാൻ സാധ്യത കുറവാണ്. വേൾഡ് കപ്പ് കിരീടമില്ലാതെയാണ് അദ്ദേഹം നാഷണൽ ടീമിൽ നിന്നും ഇറങ്ങുക. കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ് അർജന്റീനയായിരുന്നു നേടിയിരുന്നത്.
പോർച്ചുഗൽ നാഷണൽ ടീമിന് വേണ്ടി ഒരുപാട് കാലം കളിച്ച അവരുടെ ലെജന്റുമാരിൽ ഒരാളാണ് ഡെക്കോ. വേൾഡ് കപ്പിനെ കുറിച്ച് അദ്ദേഹം ഇപ്പോൾ ഒരു കാഴ്ചപ്പാട് പറഞ്ഞിട്ടുണ്ട്. അതായത് മെസ്സി ഉണ്ടായതുകൊണ്ടാണ് അർജന്റീന വേൾഡ് കപ്പ് നേടിയതെന്ന് പോർച്ചുഗല്ലിന് വേൾഡ് കപ്പ് ലഭിക്കാതെ പോയതിന്റെ കാരണം മെസ്സി ഇല്ലാത്തതാണെന്നും ഡെക്കോ പറഞ്ഞു.
അർജന്റീന ഇത്തവണത്തെ വേൾഡ് കപ്പ് നേടാൻ കാരണം അവരുടെ ഒപ്പം ലയണൽ മെസ്സി ഉണ്ടായിരുന്നു.പോർച്ചുഗൽ എന്ന ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരുപാട് നല്ല താരങ്ങൾ ഉള്ള ബെസ്റ്റ് ജനറേഷൻ തന്നെയാണ് ഇത്. പക്ഷേ ഞങ്ങൾക്ക് മെസ്സിയില്ലായിരുന്നു. മെസ്സി ഉണ്ടായിരുന്നുവെങ്കിൽ വേൾഡ് കപ്പ് നേടിയേനെ,ഇതായിരുന്നു ഡെക്കോ പറഞ്ഞിരുന്നത്.
വേൾഡ് കപ്പിൽ തകർപ്പൻ പ്രകടനമായിരുന്നു മെസ്സി നടത്തിയിരുന്നത്. 10 ഗോളുകളിൽ സാന്നിധ്യം അറിയിച്ച മെസ്സി ഗോൾഡൻ ബോൾ അവാർഡ് നേടിയിരുന്നു.