അതേ.. ബ്ലാസ്റ്റേഴ്സ് ആരാധകർക്കെതിരെ തന്നെയാണ് ആ സെലിബ്രേഷൻ നടത്തിയത്: കാരണം വ്യക്തമാക്കി ദീപക് ടാൻഗ്രി
കഴിഞ്ഞ മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്സിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. കൊൽക്കത്തയിലെ കരുത്തരായ മോഹൻ ബഗാനാണ് കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയിരുന്നത്. മൂന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. ക്ലബ്ബ് ചോദിച്ചു വാങ്ങിയ ഒരു തോൽവി എന്ന് തന്നെ പറയേണ്ടിവരും.
കാരണം മത്സരത്തിൽ പ്രതിരോധം വളരെ മോശമായിരുന്നു. അതിന്റെ ഫലമായി കൊണ്ടുതന്നെയാണ് എല്ലാ ഗോളുകളും വഴങ്ങിയിട്ടുള്ളത്.ദിമിയുടെ വ്യക്തിഗത മികവിൽ രണ്ടു ഗോളുകൾ നേടി എന്നത് ആശ്വാസകരമായ കാര്യമാണ്. മത്സരത്തിൽ മോഹൻ ബഗാന്റെ മൂന്നാം ഗോൾ നേടിയത് ഇന്ത്യൻ സൂപ്പർ താരമായ ദീപക് ടാൻഗ്രിയാണ്.പെട്രറ്റോസിന്റെ കോർണർ കിക്കിൽ നിന്നും ഒരു ഹെഡ്ഡറിലൂടെയാണ് ടാൻഗ്രി ഗോൾ കണ്ടെത്തിയത്. അദ്ദേഹത്തെ ബ്ലാസ്റ്റേഴ്സ് താരങ്ങൾ ആരും തന്നെ മാർക്ക് ചെയ്തിരുന്നില്ല. അതിന്റെ അനന്തരഫലമായി കൊണ്ടാണ് ഗോൾ വഴങ്ങേണ്ടി വന്നത്.
മാത്രമല്ല അതിനു ശേഷം ടാൻഗ്രി നടത്തിയ സെലിബ്രേഷൻ ശ്രദ്ധേയമായിരുന്നു. ചെവിക്ക് പിറകിൽ കൈകൾ വച്ചു കൊണ്ടുള്ള ഒരു സെലിബ്രേഷനായിരുന്നു നടത്തിയിരുന്നത്.കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ ലക്ഷ്യമിട്ട് കൊണ്ടായിരുന്നു ആ സെലിബ്രേഷൻ അദ്ദേഹം നടത്തിയിരുന്നത്. അതേക്കുറിച്ച് റിപ്പോർട്ടർ അദ്ദേഹത്തോട് ചോദിക്കുകയും ചെയ്തിരുന്നു.ആ സെലിബ്രേഷൻ നടത്തിയത് ബ്ലാസ്റ്റേഴ്സ് ആരാധകർക്കെതിരെയാണോ? എന്തുകൊണ്ടാണ് ആ സെലിബ്രേഷൻ നടത്തിയത് എന്നൊക്കെയായിരുന്നു ചോദ്യം. സെലിബ്രേഷൻ നടത്തിയത് ബ്ലാസ്റ്റേഴ്സ് ആരാധകർക്കെതിരെ തന്നെയായിരുന്നു എന്നുള്ള കാര്യം ഇദ്ദേഹം പറഞ്ഞിട്ടുണ്ട്.
ഒരുപാട് ബ്ലാസ്റ്റേഴ്സ് ആരാധകർ ഞങ്ങളെ പരിഹസിക്കുകയും കളിയാക്കുകയുമായിരുന്നു. അതുകൊണ്ടുതന്നെ സാഹചര്യത്തിന് അനുസൃതമായ ഒരു സെലിബ്രേഷനാണ് ഞാൻ നടത്തിയത്, ഇതായിരുന്നു ടാൻഗ്രി പറഞ്ഞിരുന്നത്. തങ്ങൾക്കെതിരെ ചാന്റ് മുഴക്കിയ ബ്ലാസ്റ്റേഴ്സ് ആരാധകർക്കെതിരെ തന്നെയായിരുന്നു ആ പ്രതികരണം നടത്തിയതെന്ന് ടാൻഗ്രി സ്ഥിരീകരിക്കുകയാണ് ചെയ്തിട്ടുള്ളത്.
ഏതായാലും മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ആരാധകർ വളരെയധികം ഊർജ്ജസ്വലരായിരുന്നു. മഞ്ഞപ്പട സഹലിനെതിരെ പോലും ചാന്റ് ചെയ്തിരുന്നു. ഇക്കാര്യത്തിൽ അവരെ അനുകൂലിച്ചുകൊണ്ട് പ്രതികൂലിച്ചുകൊണ്ടും ആരാധകർ രംഗത്ത് വന്നിട്ടുണ്ട്. ഏതായാലും തുടർ തോൽവികൾ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നിരാശ നൽകുന്ന കാര്യമാണ്. അവസാനമായി കളിച്ച എട്ടുമത്സരങ്ങളിൽ ഏഴിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.