അഡ്രിയാൻ ലൂണ ഉള്ളതുകൊണ്ട് നടക്കാതെ പോയ ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ വെളിപ്പെടുത്തി മെർഗുലാവോ!

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി തകർപ്പൻ പ്രകടനമാണ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ നടത്തിയിരുന്നത്. ഐഎസ്എല്ലിന്റെ ആദ്യത്തെ പകുതിയിലെ മിക്ക മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചിരുന്നു. അതിന്റെ പ്രധാന കാരണം അഡ്രിയാൻ ലൂണ തന്നെയായിരുന്നു.എന്നാൽ അദ്ദേഹത്തിന് പരിക്കേറ്റതോട് കൂടി കാര്യങ്ങൾ തകിടം മറിഞ്ഞു.പല മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സിന് പരാജയം ഏൽക്കേണ്ടി വന്നു.

അഡ്രിയാൻ ലൂണയുടെ പകരക്കാരനെ സൈൻ ചെയ്യാൻ ബ്ലാസ്റ്റേഴ്സ് നിർബന്ധിതരായി. അങ്ങനെയാണ് ഫെഡോർ ചെർനിച്ചിനെ കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ടുള്ളത്.എന്നാൽ പ്രതീക്ഷിച്ച പോലെ തിളങ്ങാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. ഏതായാലും കഴിഞ്ഞ സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ നടക്കാതെ പോയ ഒരു ട്രാൻസ്ഫറിനെ കുറിച്ച് പ്രമുഖ പത്രപ്രവർത്തകനായ മാർക്കസ് മെർഗുലാവോ വെളിപ്പെടുത്തിയിട്ടുണ്ട്.

അതായത് നിലവിൽ എഫ്സി ഗോവ സ്വന്തമാക്കിയിട്ടുള്ള സൂപ്പർ താരമാണ് ഡേയാൻ ഡ്രാസിച്ച്. എന്നാൽ ഈ താരത്തെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ സീസണിൽ ശ്രമിച്ചിരുന്നു. പക്ഷേ അഡ്രിയാൻ ലൂണ ഉള്ളതുകൊണ്ട് ഇത് വേണ്ട എന്ന് കേരള ബ്ലാസ്റ്റേഴ്സ് വെക്കുകയായിരുന്നു. കാരണം ക്ലബ്ബിനകത്ത് കൂടുതൽ കാലം തുടരാൻ അഡ്രിയാൻ ലൂണ തീരുമാനിച്ചിരുന്നു. അതുകൊണ്ടുതന്നെ ഡ്രാസിച്ചിന്റെ ആവശ്യമില്ല എന്ന് കേരള ബ്ലാസ്റ്റേഴ്സ് തീരുമാനിക്കുകയായിരുന്നു.ലൂണ ക്ലബ്ബ് വിടാൻ തീരുമാനിച്ചിരുന്നുവെങ്കിൽ ഡ്രസിച്ചിനെ ബ്ലാസ്റ്റേഴ്സ് കൊണ്ടുവരുമായിരുന്നു എന്നാണ് അറിയാൻ സാധിക്കുന്നത്.

സെർബിയൻ ഫുട്ബോളറാണ് ഡ്രാസിച്ച്.സെൽറ്റ വിഗോ,റയൽ വല്ലഡോലിഡ് തുടങ്ങിയ ക്ലബ്ബുകൾക്ക് വേണ്ടി ഇദ്ദേഹം കളിച്ചിട്ടുണ്ട്. സെർബിയയുടെ അണ്ടർ ഏജ് ടീമുകൾക്ക് വേണ്ടിയും ഇദ്ദേഹം കളിച്ചിട്ടുണ്ട്.ഇപ്പോൾ താരം ഗോവക്ക് വേണ്ടിയാണ് കളിക്കുന്നത്. ഏതായാലും ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ഇത് നടക്കാതെ പോയതിൽ ദുഃഖം ഒന്നുമില്ല. കാരണം അഡ്രിയാൻ ലൂണയുടെ സാന്നിധ്യം തന്നെ കേരള ബ്ലാസ്റ്റേഴ്സിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്.

നിലവിൽ ഡ്യൂറൻഡ് കപ്പിലാണ് ബ്ലാസ്റ്റേഴ്സ് ഉള്ളത്. ആദ്യ മത്സരത്തിൽ മുംബൈ സിറ്റിയുടെ റിസർവ് ടീമിനെ എതിരില്ലാത്ത എട്ട് ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്സ് തോൽപ്പിച്ചിരുന്നു.ഇനി ഇന്ന് നടക്കുന്ന മത്സരത്തിൽ പഞ്ചാബ് എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.

Adrian LunaDejan DrazicKerala Blasters
Comments (0)
Add Comment