ബ്ലാസ്റ്റേഴ്സ് ആരാധകരുടെ കരുത്ത് കണ്ടോ? ഡിസംബറിൽ ഡൽഹിയെ വിറപ്പിക്കാൻ ഇപ്പോഴേ തയ്യാറായിക്കഴിഞ്ഞു.

ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ മത്സരത്തിൽ വിജയം നേടിക്കൊണ്ട് മൂന്ന് വിലപ്പെട്ട പോയിന്റുകൾ കരസ്ഥമാക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു.വിജയ തുടക്കം നേടിയത് ആശ്വാസമാണെങ്കിലും അത് തുടർന്നു പോവുക എന്ന വെല്ലുവിളിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നിലുള്ളത്.രണ്ടാമത്തെ മത്സരത്തിൽ ജംഷെഡ്പൂർ എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. നാളെയാണ് രണ്ടാം റൗണ്ട് മത്സരം നടക്കുക.

കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധക പിന്തുണ മറ്റുള്ള പല ടീമുകളുടെയും ഒരു സ്വപ്നം മാത്രമാണ്. കഴിഞ്ഞ ബംഗളൂരു എഫ്സിക്കെതിരെയുള്ള മത്സരത്തിൽ ആരാധകരുടെ പിന്തുണ ക്ലബ്ബിന് വളരെയധികം തുണയായിട്ടുണ്ട്. ജംഷഡ്പൂർ എഫ്സിക്കെതിരെയുള്ള മത്സരത്തിലും ആരാധകരുടെ അകമഴിഞ്ഞ സപ്പോർട്ട് ബ്ലാസ്റ്റേഴ്സിന് തുണയായേക്കും.കൊച്ചി കലൂർ സ്റ്റേഡിയത്തിൽ വെച്ചുകൊണ്ട് തന്നെയാണ് ഈ മത്സരവും നടക്കുന്നത്.

ട്രാവൽ ഫാൻസിനെ കൂടി അവകാശപ്പെടാൻ കഴിയുന്ന ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്സ്. അതായത് ബ്ലാസ്റ്റേഴ്സിന്‍റെ എവേ മത്സരങ്ങൾക്ക് പോലും ആരാധകർ സഞ്ചരിച്ചു കൊണ്ട് എത്തുന്ന കാഴ്ച നാം കണ്ടിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് ഡിസംബർ പതിനാലാം തീയതി നടക്കുന്ന മത്സരത്തിൽ പഞ്ചാബ് എഫ്സിയെയാണ് നേരിടുക. ഈ മത്സരം ഡൽഹിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വച്ചുകൊണ്ടാണ് അരങ്ങേറുക. ഇവിടെയും കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ കരുത്ത് കാട്ടിക്കഴിഞ്ഞു.

അതായത് ഡൽഹി സ്റ്റേഡിയത്തിൽ ബ്ലാസ്റ്റേഴ്സിന്റെ ആരാധകർക്ക് വേണ്ടി ഒരു എവേ സ്റ്റാൻഡ് അനുവദിച്ചിരുന്നു. ആ സ്റ്റാൻഡിലെ എല്ലാ ടിക്കറ്റുകളും ഇതിനോടകം തന്നെ വിറ്റ് തീർന്നു എന്ന് റിപ്പോർട്ടാണ് പുറത്തേക്ക് വന്നിട്ടുള്ളത്. ഡിസംബറിൽ നടക്കുന്ന മത്സരത്തിന്റെ ടിക്കറ്റ് മാസങ്ങൾക്ക് മുന്നേ തന്നെ വിറ്റ് തീരുന്ന ഒരു കാഴ്ചയാണ് നമുക്കിപ്പോൾ കാണാൻ കഴിഞ്ഞിട്ടുള്ളത്. ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ ഫുൾ പവറിലാണ് എന്ന് തന്നെ ഇത് തെളിയിക്കുന്നുണ്ട്.

പഞ്ചാബ് എഫ്സിയും കേരള ബ്ലാസ്റ്റേഴ്സ് ഈ പ്രീ സീസണിൽ ഒരു സൗഹൃദമത്സരം കളിച്ചിരുന്നു. ആ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയായിരുന്നു ചെയ്തിരുന്നത്. പക്ഷേ ഇന്ത്യൻ സൂപ്പർ ലീഗിൽ വിജയം മാത്രമായിരിക്കും ബ്ലാസ്റ്റേഴ്സ് ലക്ഷ്യം വെക്കുക. ആ മത്സരത്തിനു മുന്നേ തന്നെ ഒരുപാട് കടമ്പകൾ കേരള ബ്ലാസ്റ്റേഴ്സിന് താണ്ടാനുണ്ട്.

Kerala BlastersPunjab Fc
Comments (0)
Add Comment