എന്തൊരു കരച്ചിലാണിത്, വ്യത്യസ്തമായ കരച്ചിൽ: മെസ്സിയെ വിമർശിച്ച ജർമൻ ലെജന്റിനെ പരിഹസിച്ച് ഡി മരിയ.

ലയണൽ മെസ്സിക്ക് ഈ വർഷത്തെ ബാലൺഡി’ഓർ നൽകിയതിന് പിന്നാലെ ഒരുപാട് അഭിനന്ദന പ്രവാഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അതുപോലെതന്നെ ഒരുപാട് വിമർശനങ്ങളും ഇക്കാര്യത്തിൽ ഉയർന്നു വന്നു. മെസ്സിയെക്കാൾ കൂടുതൽ അർഹിച്ചത് ഏർലിംഗ് ഹാലന്റായിരുന്നു എന്ന അഭിപ്രായക്കാർ ഉണ്ടായിരുന്നു. മെസ്സിക്ക് നൽകിയത് തീർത്തും തെറ്റായിപ്പോയി എന്നായിരുന്നു ഇവർ ആരോപിച്ചിരുന്നത്.

അതിൽ പെട്ട ഒരു വ്യക്തിയാണ് ജർമൻ ലെജന്റായ ലോതർ മത്തേയൂസ്. താനൊരു ലയണൽ മെസ്സി ആരാധകനാണ് എന്ന് പറഞ്ഞു കൊണ്ടായിരുന്നു അദ്ദേഹം തുടങ്ങിയിരുന്നത്. പക്ഷേ ഇത്തവണ മെസ്സിക്ക് ബാലൺഡി’ഓർ നൽകിയത് ശരിയായില്ല,മെസ്സി അർഹിച്ചിരുന്നില്ല, മെസ്സിയെക്കാൾ അർഹത ഹാലന്റിനായിരുന്നു എന്നാണ് ഇദ്ദേഹം പറഞ്ഞിരുന്നത്.മെസ്സിക്ക് ബാലൺഡി’ഓർ നൽകിയതിലൂടെ സ്വയം അപഹാസ്യരാവുകയാണ് അവർ ചെയ്തതെന്നും മത്തേയൂസ് ആരോപിച്ചിരുന്നു.

ഈ വാർത്ത ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതിന്റെ കമന്റ് ബോക്സിൽ പ്രത്യക്ഷപ്പെട്ടത് ലയണൽ മെസ്സിയുടെ അർജന്റീനയിലെ സഹതാരമായ എയ്ഞ്ചൽ ഡി മരിയയായിരുന്നു. വളരെയധികം പരിഹസിച്ചു കൊണ്ടാണ് ഇദ്ദേഹം മത്തേയൂസിനെതിരെ കമന്റ് ചെയ്തിരിക്കുന്നത്.തികച്ചും വ്യത്യസ്തമായ രീതിയിൽ ആളുകൾ കരയുന്നു, മറുഭാഗത്തുനിന്ന് കരച്ചിൽ കേൾക്കുന്നു എന്നാണ് ഡി മരിയ കമന്റ് ചെയ്തിരിക്കുന്നത്. കൂടെ ചിരിക്കുന്ന ഇമോജികളും ഡി മരിയ നൽകിയിട്ടുണ്ട്.

മെസ്സിയെ വിമർശിച്ച മത്തേയൂസിന് കണക്കിന് നൽകുകയാണ് ഡി മരിയ ചെയ്തിട്ടുള്ളത്.ഹാലന്റിനെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു ലയണൽ മെസ്സി ബാലൺഡി’ഓർ അവാർഡ് നേടിയത്. ആകെ 8 തവണ നേടിയിട്ടുള്ള ലയണൽ മെസ്സി തന്നെ ഇത് തന്റെ അവസാനത്തേതായിരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

2009ലായിരുന്നു ലയണൽ മെസ്സി ആദ്യമായി ബാലൺഡി’ഓർ നേടിയത്.ആ നേട്ടങ്ങൾ ഇപ്പോഴും അദ്ദേഹം തുടരുകയാണ്. യുവതാരങ്ങളോട് മത്സരിച്ചു കൊണ്ടാണ് മെസ്സി ഇത്തവണ ബാലൺഡി’ഓർ നേടിയിട്ടുള്ളത്. മെസ്സിയും റൊണാൾഡോയും യൂറോപ്പ് വിട്ടത് കൊണ്ട് ഇനി മറ്റുള്ളവർക്ക് ബാലൺഡി’ഓർ നേടാനുള്ള അവസരമാണ് വന്നിരിക്കുന്നത്.

Angel Di MariaArgentinaLionel Messi
Comments (0)
Add Comment