അർജന്റീനയുടെ മാലാഖയായ എയ്ഞ്ചൽ ഡി മരിയക്ക് സമീപകാലത്ത് പരിക്കേറ്റിരുന്നു.കുറച്ച് കാലം അദ്ദേഹം പുറത്തിരിക്കേണ്ടി വരികയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിലെ മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമായിരുന്നു. അർജന്റീന നാഷണൽ ടീമിനോടൊപ്പം കഴിഞ്ഞ രണ്ട് വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ ഡി മരിയ കളിച്ചിരുന്നില്ല.
അദ്ദേഹം ഇപ്പോൾ പരിക്കിൽ നിന്നും മുക്തനായി മടങ്ങിയെത്തിയിട്ടുണ്ട്.ഒരു കിടിലൻ തിരിച്ചുവരവ് തന്നെയാണ് അദ്ദേഹം നടത്തിയിട്ടുള്ളത്.കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ അദ്ദേഹത്തിന്റെ പോർച്ചുഗീസ് ക്ലബ്ബായ ബെൻഫിക്ക അരൗകയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയിരുന്നു. അതിൽ ഒരു ഗോൾ നേടിയിരിക്കുന്നത് ഡി മരിയയാണ്.
വെറുമൊരു ഗോൾ അല്ല അദ്ദേഹം നേടിയിരിക്കുന്നത്, ഒരു തകർപ്പൻ ഫ്രീകിക്ക് ഗോളാണ്. നിരവധി പ്രതിരോധനിര താരങ്ങളെ ഡ്രിബിൾ ചെയ്ത് മുന്നേറുന്നതിനിടെ അദ്ദേഹത്തെ തടയാൻ വേണ്ടി എതിർ താരം ഫൗൾ ചെയ്യുകയായിരുന്നു. അങ്ങനെയാണ് ബോക്സിന് വെളിയിൽ നിന്നും ബെൻഫിക്കക്ക് അനുകൂലമായി ഫ്രീകിക്ക് ലഭിക്കുന്നത്.അത് വളരെ സുന്ദരമായി കൊണ്ട് ഡി മരിയ വലയിൽ എത്തിക്കുകയും ചെയ്തു.
ÁNGEL DI MARÍA IS BACK WITH A FREE KICK GOAL 🫶⚽️
— All About Argentina 🛎🇦🇷 (@AlbicelesteTalk) October 31, 2023
pic.twitter.com/5wO3YzY759
ഇപ്പോഴും തകർപ്പൻ പ്രകടനമാണ് ഈ താരം നടത്തിക്കൊണ്ടിരിക്കുന്നത്. അത് അർജന്റീനക്ക് ആശ്വാസകരമാണ്.എന്തെന്നാൽ വലിയ മത്സരങ്ങളിൽ തിളങ്ങാൻ കഴിവുള്ള താരമാണ് ഡി മരിയ.ഫൈനലുകളിൽ ഗോളടിക്കുന്നവൻ എന്ന വിശേഷണം നേരത്തെ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.അർജന്റീനക്ക് ഇനി രണ്ടു വലിയ മത്സരങ്ങളാണ് വരാൻ പോകുന്നത്. ഈ മാസത്തെ ഇന്റർനാഷണൽ ബ്രേക്കിൽ ഉറുഗ്വ,ബ്രസീൽ എന്നിവരാണ് അർജന്റീനയുടെ എതിരാളികൾ.
Di María volvió al gol. pic.twitter.com/z02SKHyjzO
— Gastón Edul (@gastonedul) October 31, 2023
ഈ മത്സരങ്ങളിൽ അർജന്റീനക്ക് കരുത്ത് പകരാൻ ഡി മരിയയുടെ സാന്നിധ്യം ഉണ്ടാകും. അതുകൊണ്ടുതന്നെ ഉറുഗ്വയും ബ്രസീലും ഒന്ന് സൂക്ഷിക്കുന്നത് നന്നാവും. കഴിഞ്ഞ കോപ്പ അമേരിക്കയുടെ ഫൈനലിൽ ബ്രസീലിന് പണി കൊടുത്ത താരം ഡി മരിയയാണ്. അദ്ദേഹം നേടിയ ഗോളിലായിരുന്നു ബ്രസീലിന് കോപ്പ നഷ്ടപ്പെട്ടത്. അവിടെനിന്നാണ് അർജന്റീന യഥാർത്ഥത്തിൽ തങ്ങളുടെ തേരോട്ടം ആരംഭിച്ചത്.