അമ്പമ്പോ..എന്തൊരു സ്വീകരണം,പോർച്ചുഗല്ലിൽ ഡി മരിയ തരംഗം, ഹൃദയത്തിൽ നിന്നെടുത്ത തീരുമാനമെന്ന് അർജന്റൈൻ ചാമ്പ്യൻ.

2008 മുതൽ 2010 വരെ പോർച്ചുഗീസ് ക്ലബ്ബായ ബെൻഫിക്കയുടെ അഭിവാജ്യ താരമായിരുന്നു ഡി മരിയ. പിന്നീട് അദ്ദേഹത്തെ റയൽ മാഡ്രിഡ് കൊത്തിക്കൊണ്ട് പോവുകയായിരുന്നു. യൂറോപ്പിലെ ഒരുപാട് പ്രശസ്തമായ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചതിനുശേഷം ഡി മരിയ തന്റെ പഴയ ക്ലബ്ബിലേക്ക് തന്നെ മടങ്ങി എത്തിയിട്ടുണ്ട്.ബെൻഫിക്ക അദ്ദേഹത്തിന്റെ സൈനിങ്ങ് ഒഫീഷ്യലായി കൊണ്ട് പ്രഖ്യാപിച്ചിരുന്നു.

ഒരു വർഷത്തെ കോൺട്രാക്ടിലാണ് ഡി മരിയ തന്റെ പഴയ ക്ലബ്ബിലേക്ക് തിരിച്ചെത്തിയിട്ടുള്ളത്. ആരാധകർക്ക് മുന്നിൽ ഈ വേൾഡ് ചാമ്പ്യനെ ബെൻഫിക്ക അവതരിപ്പിച്ചിരുന്നു. അക്ഷരാർത്ഥത്തിൽ ഉത്സവപ്രതീതിയായിരുന്നു ബെൻഫിക്ക ആരാധകർ സൃഷ്ടിച്ചിരുന്നത്. ഒരു ഗംഭീര സ്വീകരണം തന്നെയാണ് ക്ലബ്ബിലേക്ക് തിരിച്ചെത്തിയ ഡി മരിയയ്ക്ക് പോർച്ചുഗല്ലിൽ ലഭിച്ചിട്ടുള്ളത്.

ഇന്റർ മിയാമി ഉൾപ്പെടെയുള്ള പല ക്ലബ്ബുകളിൽ നിന്നും മരിയക്ക് ഓഫറുകൾ ഉണ്ടായിരുന്നു.പക്ഷേ അതെല്ലാം റിജക്ട് ചെയ്തു കൊണ്ടാണ് അദ്ദേഹം തന്റെ പഴയ തട്ടകത്തിലേക്ക് തന്നെ മടങ്ങി എത്തിയിട്ടുള്ളത്.ഇത് ഡി മരിയ തന്നെ പറഞ്ഞിട്ടുണ്ട്. വീട്ടിലേക്ക് മടങ്ങാൻ താൻ അതിയായി ആഗ്രഹിച്ചിരുന്നുവെന്നും ഹൃദയം കൊണ്ടാണ് താൻ ഈ തീരുമാനമെടുത്തത് എന്നുമാണ് ഡി മരിയ പ്രസന്റേഷൻ ചടങ്ങിൽ പറഞ്ഞത്.

ലോക ചാമ്പ്യനാണ് ഡി മരിയ. വേൾഡ് കപ്പ് ഫൈനലിൽ ഗോളടിച്ച ഈ അർജന്റീന താരം ഫൈനലിസിമയും കോപ്പ അമേരിക്ക ഫൈനലിലും ഗോൾ അടിച്ചിട്ടുണ്ട്.യുവന്റസ് വിട്ടുകൊണ്ടാണ് അദ്ദേഹം ബെൻഫിക്കയിൽ എത്തിയിട്ടുള്ളത്.

Angel Di MariaArgentinaBenfica
Comments (0)
Add Comment