എവിടെയാണെങ്കിലും ഡി മരിയ ഡി മരിയ തന്നെ,തിരിച്ചുവരവിലെ അരങ്ങേറ്റം അതിഗംഭീരം, ഗോളും അസിസ്റ്റും നേടി.
ഇപ്പോൾതന്നെ അർജന്റീനയുടെ ഇതിഹാസങ്ങളിൽ ഒരാളായി മാറിയ എയ്ഞ്ചൽ ഡി മരിയ ഈ ട്രാൻസ്ഫർ വിൻഡോയിൽ യുവന്റസിനോട് വിട പറഞ്ഞിരുന്നു.എന്നിട്ട് അദ്ദേഹം പോർച്ചുഗലിൽ തന്നെ മടങ്ങിയെത്തുകയായിരുന്നു. മുമ്പ് പോർച്ചുഗീസ് ക്ലബ്ബായ ബെൻഫിക്കക്ക് വേണ്ടി മരിയ കളിച്ചിരുന്നു.അവിടേക്ക് തന്നെ മടങ്ങിയെത്തിയ ഈ അർജന്റീന താരം തന്റെ അരങ്ങേറ്റം അതിഗംഭീരമാക്കിയിട്ടുണ്ട്.
ഫ്രണ്ട്‌ലി മത്സരത്തിൽ ബേസലിനെയാണ് ബെൻഫിക നേരിട്ടിരുന്നത്. മത്സരത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്ക് ബെൻഫിക്ക വിജയിച്ചു.ഡി മരിയ ഈ മത്സരത്തിൽ ഇറങ്ങിയിരുന്നു എന്നത് മാത്രമല്ല ഒരു ഗോളും ഒരു അസിസ്റ്റും അദ്ദേഹം നേടുകയായിരുന്നു. അങ്ങനെ തിരിച്ചുവരവിൽ തന്നെ അദ്ദേഹം ആരാധകർക്ക് ട്രീറ്റ് ഒരുക്കുകയായിരുന്നു.
Ángel Di María scores for Benfica!
— Mundo Albicelestepic.twitter.com/vG5eyhrtuP
(@MundoAlbicelest) July 16, 2023
24ആം മിനുട്ടിലാണ് ഡി മരിയ ഗോൾ നേടിയത്.ബോക്സിലേക്ക് വന്ന പാസ് അദ്ദേഹം വേഗത്തിൽ ഫിനിഷ് ചെയ്യുകയായിരുന്നു. പിന്നീട് ഗോൺസാലോ റാമോസ്,ജുറാസക് എന്നിവർ ഓരോ ഗോളുകൾ വീതം നേടി. ഒരു അസിസ്റ്റ് ഡി മരിയയുടെ വകയായിരുന്നു.
Di Maria é absurdo.
— GonçaloDias17 (@goncalo_diass17) July 16, 2023pic.twitter.com/lcZkrzpOAj
2007 മുതൽ 2010 വരെയായിരുന്നു ഡി മരിയ പോർച്ചുഗലിൽ ആദ്യം കളിച്ചിരുന്നത്.പിന്നീട് റയൽ മാഡ്രിഡിലേക്ക് പോയി. അർജന്റീനക്ക് വേണ്ടി 132 മത്സരങ്ങൾ കളിച്ച ഡി മരിയ 29 ഗോളുകൾ നേടിയിട്ടുണ്ട്. വേൾഡ് കപ്പ് ഫൈനലിൽ ഗോൾ നേടിയ താരമാണ് ഡി മരിയ.