ഇന്ന് നടന്ന ഫ്രണ്ട്ലി മത്സരത്തിൽ അർജന്റീന വിജയം നേടിയിട്ടുണ്ട്. എതിരില്ലാത്ത ഒരു ഗോളിനാണ് അർജന്റീന ഇക്വഡോറിനെ പരാജയപ്പെടുത്തിയത്.ഡി മരിയയാണ് അർജന്റീനയുടെ വിജയ ഗോൾ നേടിയത്. മത്സരത്തിന്റെ നാല്പതാം മിനുട്ടിൽ റൊമേറോ നൽകിയ പാസിൽ നിന്നാണ് ഡി മരിയ ഗോൾ കണ്ടെത്തിയത്. മികച്ച ഒരു പാസ് തന്നെയാണ് ക്രിസ്റ്റ്യൻ റൊമേറോയിൽ നിന്നും ഉണ്ടായിരുന്നത്.
മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ ലയണൽ മെസ്സി ഉണ്ടായിരുന്നില്ല. പിന്നീട് സെക്കൻഡ് ഹാഫിൽ മെസ്സി പകരക്കാരനായി കൊണ്ട് എത്തി.ഡി മരിയയുടെ പകരമായിരുന്നു മെസ്സി കളിക്കളത്തിലേക്ക് വന്നത്.വിജയം നേടാൻ കഴിഞ്ഞതിൽ ഡി മരിയ സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്.റൊമേറോയിൽ നിന്ന് അത്തരത്തിലുള്ള ഒരു പാസ് താൻ പ്രതീക്ഷിച്ചിരുന്നില്ല എന്നും ഡി മരിയ മത്സരശേഷം പറഞ്ഞിട്ടുണ്ട്.
റൊമേറോയുടെ കാസ് എന്നെ ലക്ഷ്യം വെച്ചു കൊണ്ടായിരിക്കും എന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.തികച്ചും അവിശ്വസനീയമായ ഒന്നുതന്നെയായിരുന്നു അത്.ഗോൾ നേടാൻ കഴിഞ്ഞതിൽ ഞാൻ സന്തോഷവാനാണ്.ഞങ്ങൾ മികച്ച പ്രകടനം തന്നെയാണ് മത്സരത്തിൽ പുറത്തെടുത്തത്,ഇതാണ് ഡി മരിയ പറഞ്ഞിട്ടുള്ളത്.
ഇനി അർജന്റീന അടുത്ത മത്സരം ഗ്വാട്ടിമാലക്കെതിരെയാണ് കളിക്കുക. മികച്ച പ്രകടനം പുറത്തെടുത്തുവെങ്കിലും കൂടുതൽ ഗോളുകൾ നേടാൻ അർജന്റീനക്ക് ഈ മത്സരത്തിൽ സാധിക്കാതെ പോവുകയായിരുന്നു.ഹൂലിയൻ ആൽവരസ്,ലൗറ്ററോ എന്നിവർക്കൊപ്പമായിരുന്നു മുന്നേറ്റ നിരയിൽ ഡി മരിയ ഇറങ്ങിയിരുന്നത്.ഈ കോപ്പ അമേരിക്കയോടു കൂടി താൻ വിരമിക്കുകയാണെന്ന് നേരത്തെ ഇദ്ദേഹം സ്ഥിരീകരിച്ചിരുന്നു.