സൗദി അറേബ്യയിൽ നിന്നും നിരന്തരം വിളികൾ വന്നു, അന്തം വിട്ടുപോകുന്ന ഓഫറുകളും വന്നു, തീരുമാനത്തിന് പുറകിലെ കാരണം പറഞ്ഞ് ഡി മരിയ.
അർജന്റീനയുടെ പ്രധാനപ്പെട്ട താരമായ എയ്ഞ്ചൽ ഡി മരിയ ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഫ്രീ ഏജന്റായിരുന്നു. കാരണം ഇറ്റാലിയൻ ക്ലബ്ബ് ആയ യുവന്റസ് അദ്ദേഹത്തെ കൈവിട്ടിരുന്നു.ഒരുപാട് ക്ലബ്ബുകൾ ഈ അർജന്റീന താരത്തെ സ്വന്തമാക്കാൻ വേണ്ടി ശ്രമിച്ചിരുന്നു.ഒടുവിൽ അദ്ദേഹം തന്റെ മുൻ ക്ലബ്ബായ ബെൻഫിക്കയിലേക്ക് തന്നെ പോവുകയായിരുന്നു.
യൂറോപ്പിലെ മറ്റു താരങ്ങൾക്ക് ലഭിച്ചതുപോലെ സൗദി അറേബ്യയിൽ നിന്നും തനിക്ക് ഒരുപാട് ഓഫറുകൾ ലഭിച്ചിരുന്നു എന്നുള്ള കാര്യം ഡി മരിയ ഇപ്പോൾ പറഞ്ഞിട്ടുണ്ട്. നിരന്തരം അവർ കോൾ ചെയ്തിരുന്നുവെന്നും ഭ്രാന്തമായ ഓഫറുകൾ നൽകി എന്നും ഡി മരിയ പറഞ്ഞു. പക്ഷേ താൻ ഹൃദയം കൊണ്ടാണ് തീരുമാനമെടുത്തതെന്നും ഈ അർജന്റീനകാരൻ വെളിപ്പെടുത്തിയിട്ടുണ്ട്.
അവർ എന്നെ സൗദി അറേബ്യയിൽ നിന്നും വിളിച്ചിരുന്നു, അവിടെനിന്ന് എനിക്ക് നിരന്തരം വിളികൾ വന്നു. അവരുടെ ഓഫറുകൾ എല്ലാം ഭ്രാന്തമായിരുന്നു. അവർ വാഗ്ദാനം ചെയ്തതെല്ലാം അന്തം വിട്ടു പോകുന്നതായിരുന്നു. പക്ഷേ ഞാൻ ഹൃദയത്തിൽ നിന്നാണ് തീരുമാനമെടുത്തത്. ബെൻഫക്കയിലേക്ക് മടങ്ങാനായിരുന്നു എന്റെ ആഗ്രഹം,ഡി മരിയ പറഞ്ഞു.
അതായത് സൗദി അറേബ്യയുടെ വമ്പൻ ഓഫറുകൾക്ക് മുന്നിൽ ഡി മരിയ വീണില്ല. അദ്ദേഹം തന്റെ മുൻ ക്ലബ്ബിനെ തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച പ്രകടനമാണ് ഈ പോർച്ചുഗീസ് ക്ലബ്ബിന് വേണ്ടി താരം നടത്തുന്നത്.