ഖത്തർ വേൾഡ് കപ്പിലെ ആദ്യ മത്സരത്തിൽ തന്നെ അർജന്റീന സൗദി അറേബ്യയോട് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയിരുന്നു.രണ്ടാം മത്സരം മെക്സിക്കോക്കെതിരയായിരുന്നു അർജന്റീന കളിച്ചത്. അർജന്റീനയെ സംബന്ധിച്ചിടത്തോളം അതിനിർണായകമായ ഒരു മത്സരമായിരുന്നു അത്.അന്ന് അർജന്റീനയെ രക്ഷിച്ചത് ലയണൽ മെസ്സിയാണ്.
ഡി മരിയയുടെ അസിസ്റ്റിൽ ലയണൽ മെസ്സിയാണ് മത്സരത്തിലെ ആദ്യ ഗോൾ നേടിയത്. പിന്നീട് ലയണൽ മെസ്സിയുടെ അസിസ്റ്റിൽ നിന്ന് എൻസോ ഫെർണാണ്ടസ് ഗോൾ നേടി.അങ്ങനെ രണ്ടു ഗോളുകൾക്ക് അർജന്റീന വിജയിക്കുകയും ആത്മവിശ്വാസം വീണ്ടെടുക്കുകയും ചെയ്തു. അതേക്കുറിച്ച് ഡി മരിയക്ക് ചിലത് പറയാനുണ്ട്.
ഞങ്ങൾക്ക് മെക്സിക്കോക്കെതിരെയുള്ള ആ മത്സരം വളരെ നിർണായകമായിരുന്നു. പക്ഷേ ഞങ്ങളുടെ കൈവശം ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെ മികച്ച താരം ഉണ്ടായിരുന്നു. അദ്ദേഹം അഥവാ ലയണൽ മെസ്സി ഞങ്ങളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു,ഡി മരിയ പറഞ്ഞു.
ലയണൽ മെസ്സി തന്നെയാണ് അർജന്റീനക്ക് പുതുജീവൻ നൽകിയത്. പിന്നീട് അർജന്റീന നടത്തിയ തേരോട്ടം വേൾഡ് കപ്പ് കിരീടത്തിലാണ് അവസാനിച്ചത്.മികച്ചതാരമായി മാറിയത് മെസ്സി തന്നെയായിരുന്നു.