ഒപ്പം കളിച്ച ക്രിസ്റ്റ്യാനോയെ വെട്ടി ഡി മരിയ, ലോകത്തെ ഏറ്റവും മികച്ച രണ്ടാമത്തെ താരമായി കൊണ്ട് അദ്ദേഹം പറഞ്ഞത് നെയ്മറെ.
ക്രിസ്റ്റ്യാനോ റൊണാൾഡോയും എയ്ഞ്ചൽ ഡി മരിയയും മുമ്പ് റയൽ മാഡ്രിഡിൽ ഒരുമിച്ച് കളിച്ച താരങ്ങളാണ്. പിന്നീട് മരിയ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോയി. ലോകത്തെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി കൊണ്ട് പരിഗണിക്കപ്പെടുന്ന താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ.
ഫുട്ബോൾ ഹിസ്റ്ററിയിൽ ഏറ്റവും കൂടുതൽ ഒഫീഷ്യൽ കൂടുതൽ നേടിയിട്ടുള്ള റൊണാൾഡോയെ ഡി മരിയ തഴഞ്ഞിട്ടുണ്ട്. അതായത് ഡി മരിയയുടെ അഭിപ്രായത്തിൽ ലോകത്തെ ഏറ്റവും മികച്ച രണ്ടാമത്തെ താരം ബ്രസീലിയൻ താരമായ നെയ്മർ ജൂനിയറാണ്. ഒന്നാമത്തെത് സംശയങ്ങൾ ഒന്നുമില്ല,മെസ്സിയാണ്.
ഗെയിമിന്റെ എല്ലാ ആസ്പെക്റ്റുകളെ കുറിച്ചും ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട്. ഞാൻ കളിച്ചിട്ടുള്ള ഏറ്റവും സ്കില്ലിഡായിട്ടുള്ള താരങ്ങളിൽ ഒരാളാണ് നെയ്മർ ജൂനിയർ. പ്രകടനത്തിന്റെ കാര്യമെടുത്താൽ ലോകത്തെ ഏറ്റവും മികച്ച രണ്ടാമത്തെ താരം നെയ്മറാണ്. ലയണൽ മെസ്സി മാത്രമാണ് അദ്ദേഹത്തിന്റെ മുന്നിലുള്ളത്,ഡി മരിയ പറഞ്ഞു.
ഈ മൂന്ന് പ്രതിഭകൾക്കൊപ്പം കളിക്കാൻ കഴിഞ്ഞിട്ടുള്ള താരമാണ് ഡി മരിയ. ലയണൽ മെസ്സിക്കൊപ്പം അർജന്റീന നാഷണൽ ടീമിലും പിഎസ്ജിയിലും ഡി മരിയ കളിച്ചിട്ടുണ്ട്. നെയ്മറും ഡി മരിയയും പിഎസ്ജിയിൽ ഒരുപാട് കാലം ഒപ്പം കളിച്ചവരാണ്.ബെൻഫിക്കയാണ് ഇപ്പോൾ അദ്ദേഹത്തിന്റെ ക്ലബ്ബ്.
ഈ പ്രായത്തിലും മികച്ച രീതിയിലാണ് ഡി മരിയ കളിക്കുന്നത്. കഴിഞ്ഞ അർജന്റീനക്ക് വേണ്ടിയുള്ള മത്സരത്തിൽ ഇദ്ദേഹം ക്യാപ്റ്റൻ ആയിരുന്നു. രണ്ട് അസിസ്റ്റുകൾ ഡി മരിയ മത്സരത്തിൽ നേടിയിരുന്നു.