മെസ്സിയുടെ പാതയിൽ ഡി മരിയ പോവില്ല, മറ്റൊരു തീരുമാനം എടുത്തു കഴിഞ്ഞു.
ലിയോ മെസ്സി ഇനി മുതൽ തന്റെ ഫുട്ബോൾ കരിയർ അമേരിക്കയിലാണ് തുടർന്നു കൊണ്ടു പോവുക. ഇന്റർ മിയാമി എന്ന ക്ലബ്ബുമായി മെസ്സി ധാരണയിൽ എത്തിക്കഴിഞ്ഞു. യൂറോപ്പിലെ ഫുട്ബോൾ അവസാനിപ്പിച്ചു കൊണ്ടാണ് ലിയോ മെസ്സി അമേരിക്കയിലേക്ക് പോകുന്നത്.അത് ആരാധകർ ഒരിക്കലും ആഗ്രഹിക്കാത്ത ഒരു കാര്യമായിരുന്നു.
ലിയോ മെസ്സിയുടെ അർജന്റൈൻ സഹതാരമായ എയ്ഞ്ചൽ ഡി മരിയ ഇപ്പോൾ ഫ്രീ ഏജന്റാണ്. അദ്ദേഹം ഒരു വർഷത്തെ കരാറിൽ ഇറ്റാലിയൻ ക്ലബ്ബായ ജുവന്റസിന് വേണ്ടിയായിരുന്നു കളിച്ചിരുന്നത്. എന്നാൽ ഈ ക്ലബ്ബ് ഡി മരിയയുടെ കോൺട്രാക്ട് റിന്യൂ ചെയ്തിരുന്നില്ല.അതുകൊണ്ടുതന്നെ ഈ താരത്തിന് ഇപ്പോൾ മറ്റൊരു ക്ലബ്ബ് ആവശ്യമാണ്.
മെസ്സിയുടെ അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിക്ക് ഇപ്പോൾ ഡി മരിയയെ വേണം.പക്ഷേ മെസ്സിയുടെ പാതയിൽ ഡി മരിയ പോവില്ല.അത്തരത്തിലുള്ള ഒരു തീരുമാനം അദ്ദേഹം എടുത്തു കഴിഞ്ഞു. യൂറോപ്പിൽ തന്നെ തുടരാനാണ് ഡി മരിയ ആഗ്രഹിക്കുന്നത്. യൂറോപ്പ്യൻ ഫുട്ബോൾ അവസാനിപ്പിക്കുന്നതിന് ഈ താരം ഇപ്പോൾ മുൻഗണന നൽകുന്നില്ല.
പോർച്ചുഗല്ലിലെ പ്രശസ്ത ക്ലബ്ബായ ബെൻഫിക്ക ഈ അർജന്റീനക്കാരനെ എത്തിക്കാനുള്ള ഒരുക്കത്തിലാണ്.ഡി മരിയയിൽ നേരത്തെ തന്നെ ഇവർ ഇൻട്രസ്റ്റ് പ്രകടിപ്പിച്ചിട്ടുണ്ട്. 2007 മുതൽ 2010 വരെ ഈ ക്ലബ്ബിന് വേണ്ടി ഡി മരിയ കളിച്ചിട്ടുണ്ട്.അതുകൊണ്ടുതന്നെ അദ്ദേഹം മടങ്ങിയെത്താൻ സാധ്യതയുണ്ട്.35 കാരനായ ഡി മരിയ ഇപ്പോഴും മികച്ച പ്രകടനമാണ് നടത്തുന്നത്.