നല്ല കാര്യം സുഹൃത്തേ:ബ്ലാസ്റ്റേഴ്സിനെതിരെ പ്രതികരിച്ച വിൻസിക്ക് പിന്തുണയുമായി ജോർഹെ പെരീര ഡയസ്.

ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എല്ലിൽ ചെന്നൈയിൻ എഫ്സിയെയാണ് നേരിടുക.കൊച്ചി കലൂരിൽ വെച്ചുകൊണ്ട് തന്നെയാണ് ബ്ലാസ്റ്റേഴ്സ് ഈ മത്സരം കളിക്കുക.വിജയങ്ങൾ തുടർക്കഥയാക്കി കൊണ്ടാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് വരുന്നത്. അവസാനമായി കളിച്ച മൂന്ന് മത്സരങ്ങളിലും വിജയിച്ച ബ്ലാസ്റ്റേഴ്സ് ഇന്നത്തെ മത്സരത്തിൽ ചെന്നൈയെ തോൽപ്പിക്കുക എന്ന നിശ്ചയദാർഢ്യത്തോട് കൂടിയാവും ഇറങ്ങുക. നിലവിൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്.

കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി 2021-22 സീസണിൽ കളിച്ചിട്ടുള്ള താരമാണ് ഗോവൻ സൂപ്പർതാരമായ വിൻസി ബരേറ്റോ.പക്ഷേ പിന്നീട് കഴിഞ്ഞ വർഷം അദ്ദേഹം ക്ലബ്ബ് വിടുകയായിരുന്നു. നിലവിൽ അദ്ദേഹം ചെന്നൈയിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്.ഇന്നത്തെ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് നേരിടാൻ അദ്ദേഹം ഉണ്ടാകും. ബ്ലാസ്റ്റേഴ്സിനെതിരെ ഒരു സ്റ്റേറ്റ്മെന്റ് അദ്ദേഹം ഇന്നലെ നടത്തുകയും ചെയ്തിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഗോളടിച്ചാൽ തീർച്ചയായും അത് ആഘോഷിക്കുക തന്നെ ചെയ്യും എന്നാണ് ബരേറ്റോ പറഞ്ഞിട്ടുള്ളത്. കഴിഞ്ഞവർഷം ഒരു കാരണവുമില്ലാതെയാണ് അവർ തന്നോട് അത് ചെയ്തതെന്നും വിൻസി ആരോപിച്ചിട്ടുണ്ട്.

പക്ഷേ കേരള ബ്ലാസ്റ്റേഴ്സ് അദ്ദേഹത്തോട് എന്ത് ചെയ്തു എന്നാണ് അദ്ദേഹം ഉദ്ദേശിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഒരുപക്ഷേ കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞവർഷം അദ്ദേഹത്തെ ഒഴിവാക്കിയത് ഈ താരത്തിന് അംഗീകരിക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല. ഏതായാലും കേരള ബ്ലാസ്റ്റേഴ്സിനെ നെഞ്ചിലേറ്റി കൊണ്ടുനടക്കുന്ന ഒരു താരമല്ല വിൻസി.ബ്ലാസ്റ്റേഴ്സിനെതിരെ ഗോളടിച്ച് ആഘോഷിക്കാൻ തന്നെയുള്ള ഒരുക്കത്തിലാണ് അദ്ദേഹം ഉള്ളത്. അദ്ദേഹത്തിന്റെ ഈ സ്റ്റേറ്റ്മെന്റ് എല്ലാ ഇന്ത്യൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.

ഇതിന് പിന്തുണയുമായി വന്നിട്ടുള്ളത് മറ്റാരുമല്ല, മുൻ കേരള ബ്ലാസ്റ്റേഴ്സ് താരമായിരുന്ന ജോർഹെ പെരീര ഡയസാണ്.തന്റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് വിൻസിക്ക് പിന്തുണ പ്രഖ്യാപിച്ചത്. ഈ വാർത്തയുടെ കമന്റ് ബോക്സിൽ നല്ല കാര്യം സുഹൃത്തേ എന്നാണ് കമന്റായിക്കൊണ്ട് ഡയസ് രേഖപ്പെടുത്തിയിട്ടുള്ളത്. അതായത് ഇദ്ദേഹം പറഞ്ഞ കാര്യങ്ങൾ ഡയസ് ശരി വച്ചിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഗോളടിച്ച് ഒരുപാട് തവണ ആഘോഷിച്ചിട്ടുള്ള താരമാണ് ഡയസ്.

2021-22 സീസണിൽ ക്ലബ്ബിനോടൊപ്പം ഉണ്ടായിരുന്ന താരമാണ് ഡയസ്.പിന്നീട് അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സ് വിട്ടുകൊണ്ട് മുംബൈയിലേക്ക് പോവുകയായിരുന്നു. ബ്ലാസ്റ്റേഴ്സിനെതിരെ ഗോൾ നേടിയാൽ ഭ്രാന്തമായി ആഘോഷിക്കാൻ ഡയസ് ശ്രദ്ധിക്കാറുണ്ട്. തന്നെ ഒഴിവാക്കിയ മാനേജ്മെന്റിനോട് ഡയസിന് കടുത്ത ദേഷ്യമുണ്ട് എന്നാണ് റൂമറുകൾ. ആ കൂട്ടത്തിൽ പെട്ടതാണോ വിൻസിയെന്നും സംശയിക്കപ്പെടുന്നുണ്ട്. ഏതായാലും വിൻസിയെ എന്നല്ല,ചെന്നൈയെ തന്നെ ഗോളടിക്കാൻ അനുവദിക്കാതിരിക്കുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമായിരിക്കും കേരള ബ്ലാസ്റ്റേഴ്സ് പ്രതിരോധ നിരക്ക് ഉണ്ടാവുക.

Jorge Pereyra DiazKerala BlastersVincy Barretto
Comments (0)
Add Comment